ബി.എസ്. ബിമിനിത്
അതിജീവനത്തിന്റെ രാഷ്ര്ടീയം
സ്വന്തം അച്ഛനേയും അണികളേയും വഞ്ചിച്ച് എതിരാളികൾ വച്ചുനീട്ടിയ മന്ത്രിസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിച്ച് ഒരിക്കൽ രാഷ്ര്ടീയത്തിൽ വിശ്വാസ്യത തെളിയിച്ചയാളാണ് കെ. മുരളീധരൻ. എഴുപത്തിയഞ്ച് വർഷം പ്രവർത്തിച്ച മാതൃസംഘടനയിലേക്ക് മടങ്ങിപ്പോകുമ്പോൾ അച്ഛനെ ചതിയനെന്നു വിളിച്ച് ആക്ഷേപിക്കാൻ എന്തുകൊണ്ടും യോഗ്യനായ മകൻ. വ്യക്തിജീവിതത്തിൽ നിന്നുപോലും അച്ഛനെ പടിയടച്ചു പുറത്താക്കി നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പടിക്കാനുള്ള കെ. മുരളീധരന്റെ പുതിയ തന്ത്രമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. എല്ലാവരെയും അമ്പരപ്പിച്...
നന്ദിഗ്രാമിലെ പ്രേതം ആന്ധ്രയിൽ
പട്ടിണിപ്പാവങ്ങൾക്ക് കിടപ്പാടം നൽകുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റുപാർട്ടി. കേരളത്തിലോ ത്രിപുരയിലോ ബംഗാളിലോ മാത്രം ഒതുങ്ങുന്ന ഒരു ബ്രാക്കറ്റു പാർട്ടിയായി സി.പി.എമ്മിനെ കാണരുത്. പാവങ്ങൾ എന്ന വാക്കുച്ചരിക്കാൻ അവകാശമുള്ള ഏക പാർട്ടി, പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരായ പാർട്ടി. പക്ഷേ ഓരോ സംസ്ഥാനത്തെയും പാവങ്ങൾ വ്യത്യസ്ഥരാണ്. ഇടതുപക്ഷം വർഷങ്ങളായി പരാജയം കണ്ടിട്ടില്ലാത്ത ബംഗാളിൽ പാവങ്ങൾ ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പും, ഇന്ത്യയിലെ പാവപ്പെട്ടവരിൽ പ...
ദുരൂഹത മാറാതെ ആണവകരാർ
അധികമാരോടും ചർച്ചചെയ്യാതെ പ്രധാനമന്ത്രി മൻമോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷും തുടങ്ങിവച്ച ഇന്തോ-അമേരിക്കൻ ആണവകരാറിലെ ഉടമ്പടികൾ ഇരു കൂട്ടരുടേയും പരസ്പരവിരുദ്ധമായ അഭിപ്രായം പുറത്തുവന്നതോടെ വീണ്ടും ദുരൂഹമാകുകയാണ്. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത് കരാറിനെ ബാധിക്കില്ലെന്ന് മൻമോഹൻസിംഗ് ലോകസഭയിലും പുറത്തും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആണവപരീക്ഷണം നടത്തിയാൽ പിന്മാറുമെന്ന് അമേരിക്ക തുറന്നുപറഞ്ഞതോടെ പുതിയ വിവാദത്തിന് തിരിതെളിഞ്ഞിരിക്കുന്നു. അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ ഇന്ത്യയെ ...
രാഹുൽജീ… അങ്ങ് നഗ്നനാണ്
രാഷ്ട്രീയത്തിൽ അല്പജ്ഞാനിയാണ് രാഹുൽ എന്ന് ഇന്ത്യയിലെ ഏതു കോൺഗ്രസ്സുകാരനുമറിയാം. നെഹ്റു കുടുംബമാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ബാബറി മസ്ജിദ് പൊളിക്കപ്പെടില്ലായിരുന്നു എന്ന രാഹുൽ വചനം കേട്ട് ഇനിയും തലക്കകത്ത് ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത കോൺഗ്രസ്സുകാർ മൂക്കത്തു വിരൽവെച്ചു പോയിട്ടുണ്ടാകും. മൂക്കിനുമുകളിൽ നിന്ന് വിരൽ എടുക്കുന്നതിനു മുമ്പ് ദാ വരുന്നു അടുത്ത വെടി. 1971ൽ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് രൂപവൽക്കരിച്ചത് നെഹ്റു കുടുംബമായിരുന്നത്രേ. നോബൽ സമ്മാനം ലഭിക്കേണ്ട കണ്ടുപിടിത്തം...
ഔട്ട്സോഴ്സിംഗ് കാലത്തിനൊപ്പം
ഔട്ട് സോഴ്സിംഗ് വ്യവസായത്തിൽ അവസാന വാക്കെന്ന ഖ്യാതി വളരെ മുമ്പുതന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്. 1990 കളിൽ ശക്തി പ്രാപിച്ച ഔട്ട് സോഴ്സിംഗ് മേഖല കസ്റ്റമർ സർവീസും ഡാറ്റാ പ്രൊസസിംഗും കടന്ന് ശാസ്ത്രസാങ്കേതിക മേഖലയിലെ ഏതു കഠിനമായ ജോലിയും ചെയ്യാമെന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഔട്ട് സോഴ്സിംഗിനെ മൂന്നാം വ്യവസായ വിപ്ലവമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സാമ്പത്തിക ഉപദേശകനായിരുന്ന അലൻ എസ് ബ്ലിന്റർ വിശേഷിപ്പിച്ചത് ശരിയാണെങ്കിൽ ഇന്ത്യയാണ് ആ വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദു....
തകർച്ച നേരിടുന്ന കേരളാ മോഡൽ
സാമൂഹ്യജീവിതത്തിലായാലും ഭൂപ്രകൃതിയുടെ കാര്യത്തിലായാലും ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെന്നാണ് വർഷങ്ങളായി നമ്മൾ മേനി പറയുന്നത്. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിൽ നമ്മൾ നേടിയ പുരോഗതി ലോകത്തിനു മുന്നിൽ ഒരു മാതൃകയാക്കി അവതരിപ്പിക്കപ്പെട്ടു. അതിനെ കേരളാ മോഡൽ എന്ന് ഓമനപ്പേരിട്ടു വിളിച്ചു. പുതിയ കാലത്തെ ഉപഭോഗസംസ്കാരവുമായി പൊരുത്തപ്പെട്ടുവരുന്ന നമ്മൾ മൊത്തം ചിലവിന്റെ നല്ലൊരു പങ്കും ഇപ്പോഴും സാമൂഹികവികസനത്തിനാണ് ചിലവഴിക്കുന്നത്. എന്നാൽ ജീവിതനിലവാരത്തിൽ അമേരിക്കയോട് കിടപിടിക്കുന്നുവെങ്കിലും ജന...