Home Authors Posts by ബി.എസ്‌. ബിമിനിത്‌

ബി.എസ്‌. ബിമിനിത്‌

0 POSTS 0 COMMENTS

കോടതിയലക്ഷ്യം – സി.പി.എമ്മിനു കളിപ്പാട്ടം, ക...

കോടതിയെ കുറ്റം പറയാനുള്ള അധികാരം കമ്മ്യൂണിസ്‌റ്റുകാർക്കു മാത്രമേ ഉള്ളുവെന്ന്‌ ആരും ധരിക്കരുത്‌. ഉത്തരം മുട്ടുമ്പോൾ കോടതിക്കു നേരെ കൊഞ്ഞനം കുത്തുന്ന തന്ത്രം ഇന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികളെല്ലാവരും പരീക്ഷിച്ചതാണ്‌, ചിലർ കോടതി നടപടിയുടെ ചൂടും അറിഞ്ഞു. കേരളത്തിൽ ലാവ്‌ലിൻ കേസുമുതൽ ഇങ്ങോട്ട്‌ പിണറായിയും കൂട്ടരും ഇപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കുന്നതും ഇതേ തന്ത്രമാണ്‌. ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനെ പ്രതീകാത്മകമായി നാടു കടത്തുകയും കായലിലെറിയുകയും ചെയ്ത ചുണക്കുട്ടികളെ തീറ്റിപ്പോറ്റുന്ന പാർട്ടിയിൽ ‘നോട്ട...

ഗുജറാത്തിന്റെ വിധി, ഇന്ത്യയുടെയും

ഒടുവിൽ മോഡി തന്നെ ജയിച്ചു. അഞ്ചുവർഷങ്ങൾക്കു മുമ്പ്‌ ഗുജറാത്തിൽ മതേതര ഇന്ത്യയ്‌ക്ക്‌ കളങ്കം ചാർത്തിയ മനുഷ്യക്കുരുതി നടക്കുമ്പോൾ വീണ വായിക്കുകയായിരുന്നുവെന്ന്‌ പരമോന്നത നീതി പീഠം വിശേഷിപ്പിച്ച അതേ നരേന്ദ്രമോഡി പ്രവചനങ്ങളേയെല്ലാം മറികടന്ന്‌ ഗുജറാത്തിൽ ഗംഭീരവിജയം നേടിയത്‌ കോൺഗ്രസ്സും ഇടതുപക്ഷവും അടങ്ങുന്ന യു.പി.എയെ മാത്രമല്ല മോഡി പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ വരെ വെട്ടിലാക്കിയിരിക്കുകയാണ്‌. തീവ്ര വർഗ്ഗീയവാദിയെന്ന ഇമേജിനു മേൽ വികസനമെന്ന പൊൻകിരീടമണിഞ്ഞാണ്‌ മോഡി വിജയിച്ചു കയറിയത്‌. ഇന്ത്...

ടീം കോൺഗ്രസ്സ്‌

ഇരുത്തം വന്ന സീനിയർ കളിക്കാരെ അപ്രസക്തനാക്കി പ്രഥമ ട്വന്റി ട്വന്റി വേൾഡ്‌ കപ്പ്‌ അടിച്ചെടുത്ത മഹീന്ദ്രസിംഗ്‌ ധോണിയുടെ അത്ര ആക്രമണകാരിയല്ലെങ്കിലും രാഹുലും യുവാവാണ്‌. ഐ.ടിയടക്കമുള്ള പുത്തൻ സാങ്കേതിക മേഖലകളെയും ക്രിക്കറ്റിനെയും സാഹസിക വിനോദങ്ങളെയും സ്നേഹിക്കുന്ന യുവാവ്‌. രാജീവിനു ശേഷം ഗാന്ധിപുത്രന്മാർ നേതൃത്വത്തിലില്ലാതെ പതിനാറുവർഷം പിന്നിട്ട കോൺഗ്രസ്സിൽ രാജീവിന്റെ പ്രതിരൂപമായ രാഹുലിനെ ധോണിയോട്‌ ഉപമിച്ചുവെങ്കിൽ പ്രായവും പാരമ്പര്യവുമുള്ള കോൺഗ്രസ്സുകാർക്ക്‌ അതൊരു താക്കീതാണ്‌. വരുന്ന തിരഞ്ഞെടുപ്പ്‌ ...

കരുണാകരൻ അഥവാ കറിവേപ്പില

കറിവേപ്പിലയാണെങ്കിൽ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. താനുൾപ്പടെയുള്ള നേതാക്കൾ ഉയിരുകൊടുത്ത്‌ വളർത്തിയ കോൺഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനത്തിൽ കരുണാകരന്റെ അവസാനനാളുകൾ അങ്ങനെയായിരുന്നു. ഒടുവിൽ നാണംകെട്ടു പുറത്തുപോകേണ്ടിവരുമെന്നായപ്പോൾ സ്വന്തം പാർട്ടിയുണ്ടാക്കി സ്വയം പുറത്തുചാടി. ഇടതിനും വലതിനും വേണ്ടാതെ ഒരു കവറിവേപ്പിലയുടെ വിലപോലുമില്ലാതെ വന്നപ്പോൾ ഒടുവിൽ തള്ളിപ്പറഞ്ഞ മദാമ്മഗാന്ധിയുടെ കടാക്ഷത്തിനായി ന്യൂഡൽഹിയിൽ കെട്ടിക്കിടക്കേണ്ട ഗതികേടിലാണ്‌ രാഷ്ര്ടീയ ഭീഷ്മാചാര്യൻ. ഒന്നേയുള്ളൂവെങ്കിൽ ...

നേതാക്കളുടെ തലക്കു മുകളിൽ ഇനി പി.ബിയുടെ വാൾ

കമ്മ്യൂണിസ്‌റ്റു പാർട്ടി ഭരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രിയാണോ വലുത്‌ അതോ പാർട്ടി സെക്രട്ടറിയാണോ വലുത്‌. അണ്ടിയാണോ ആദ്യമുണ്ടായത്‌ അതോ മാങ്ങയോ? അതാണ്‌ പ്രത്യയ ശാസ്‌ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ ജനാധിപത്യരാജ്യമാണെന്നാണ്‌ വിവരമുള്ളവർ പറയുന്നത്‌, അതായത്‌ ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യം. കമ്മ്യൂണിസ്‌റ്റു പാർട്ടിക്കകത്ത്‌ അങ്ങനെയല്ല. അതുകൊണ്ടാണല്ലോ അതിനെ കമ്മ്യൂണിസ്‌റ്റു പാർട്ടി എന്നു പറയുന്നത്‌. പാർട്ടിക്കാർക്ക്‌ ആരെയും എന്തും പറയാം അതിന്‌ ഇന്ത്യൻ ഭരണഘടനയ...

വി.എസ്‌. മൂന്നാറിലും സ്മാർട്ട്‌

കമ്മ്യൂണിസ്‌റ്റു പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ കാടുകളും മലകളും ചില്ലറ സഹായങ്ങളൊന്നുമല്ല ചെയ്തത്‌ എന്നതിന്‌ കേരളത്തിൽ മാത്രമല്ല ലോകത്താകമാനം തെളിവുകൾ നിരവധിയുണ്ട്‌. കമ്മ്യൂണിസ്‌റ്റുകാർ തലതൊട്ടപ്പനായി പടം വരച്ചുവച്ച്‌ പൂജിക്കുന്ന ചെഗുവേര തൊട്ട്‌ കേരളത്തിലെ സാധാരണക്കാരിൽ സാധാരണക്കാരനായ വി.എസ്‌. അച്യുതാനന്ദൻ വരെ എത്ര പേരാണ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന കാലത്ത്‌ ഈ കാടുകളിലും മലകളിലും ഒളിവിൽ പാർത്തത്‌. കാടിനോടും മലകളോടും കമ്മ്യൂണിസ്‌റ്റുകാർക്കുള്ള സ്നേഹം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നാണ്‌ ...

വി. എസ്‌. അച്യുതാനന്ദൻ ഃ ഒരു വിഗ്രഹം കൂടി തകരുന്നു...

ചോരച്ചാലുകൾ നീന്തിക്കേറിയ ധീരന്മാരിൽ അവസാനത്തെ കണ്ണിയായിരുന്നു വേലിക്കകത്ത്‌ ശങ്കരൻ അച്യുതാനന്ദൻ. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഓടിക്കയറി പ്രക്ഷോഭം നടത്താനും വേണ്ടിവന്നാൽ എ.കെ.ജി. സെന്ററിനു നേരെ മാത്രമല്ല പി.ബിക്കുനേരെ നോക്കി കണ്ണുരുട്ടാനും ചങ്കുറപ്പുള്ള ഒരേയൊരു കമ്മ്യൂണിസ്‌റ്റുകാരൻ. കേരളത്തിലെ രാഷ്‌ട്രീയക്കാർക്ക്‌ നഷ്ടപ്പെട്ടുപോയ ആ ചങ്കൂറ്റം കണ്ടിട്ടാണ്‌ പി.ബിയും പിണറായിയും ചേർന്ന്‌ കൂട്ടിലടച്ചപ്പോൾ പൊതുജനം അദ്ദേഹത്തിനു വേണ്ടി നിരത്തിലിറങ്ങിയത്‌. അക്ഷരാർത്ഥത്തിൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങള...

നന്ദിഗ്രാം – ‘ബംഗാളിൽ നവവസന്തത്തിന്റെ ഇടിമുഴ...

ഭൂപരിഷ്‌കരണ നിയമത്തിലൂടെ പാവങ്ങൾക്ക്‌ ഭൂമി പകുത്തു നൽകിയ അതേ കമ്മ്യൂണിസ്‌റ്റു പാർട്ടി തന്നെ അത്‌ ബലപ്രയോഗത്തിലൂടെ തിരിച്ചെടുത്ത്‌ കുത്തക കമ്പനികൾക്ക്‌ നൽകാൻ ശ്രമിക്കുന്ന ബീഭത്സമായ രംഗങ്ങളാണ്‌ കഴിഞ്ഞദിവസം നന്ദീഗ്രാമിൽ കണ്ടത്‌. വികസനത്തിനു വേണ്ടി ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന ബുദ്ധദേബ്‌ ഭട്ടാചാര്യയെന്ന ചരിത്രത്തിലെ പ്രമുഖനായ കമ്മ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കവർന്നെടുത്തത്‌ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന ഇരുപതോളം പേരുടെ ജീവൻ. മാർച്ച്‌ 14നു നടന്ന വെടിവെപ്പിനേക്കുറിച്ചന്വേഷിക്ക...

രണ്ടുകോടിയും പാർട്ടിയും മാധ്യമസിൻഡിക്കേറ്റും

നേര്‌ നേരത്തേ അറിയിക്കലാണ്‌ പത്ര ധർമ്മം. അതിന്‌ സാന്റിയാഗോ മാർട്ടിനേപ്പോലെ ഇത്തിരി കള്ളത്തരം കാണിക്കുന്നവരിൽ നിന്നു ചിലപ്പോൾ രണ്ടോ മൂന്നോ കോടിയൊക്കെ വാങ്ങിയെന്നിരിക്കും. മഞ്ഞപ്പത്രങ്ങളും നീലപ്പത്രങ്ങളും ജനങ്ങളിലെത്തുന്നതിനു മുമ്പ്‌ നേര്‌ ജനങ്ങളിലെത്തിക്കുകയാണ്‌ പ്രധാനം. ഇതൊക്കെ ചോദിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക്‌ ആരാണ്‌ അധികാരം നൽകിയത്‌. പാർട്ടിയെപ്പറ്റി കുറ്റം പറഞ്ഞാൽ ചിലപ്പോൾ തന്തക്കുവരെ വിളിച്ചെന്നിരിക്കും. അധികാരം കൈയിലുണ്ടെങ്കിൽ ആർക്കും ആരെയും തന്തക്കു വിളിക്കാം. സി.പി.എം സംസ്ഥാന സെക്രട്ട...

മുതലാളി തൊഴിലാളി ഭായ്‌ ഭായ്‌

കർഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വർഗ്ഗങ്ങൾക്കുവേണ്ടി രൂപം കൊണ്ട പാർട്ടിയാണ്‌ കമ്മ്യൂണിസ്‌റ്റു പാർട്ടി. മുതലാളിമാരുടെ ചൂഷണത്തിൽ നിന്നും ഏതു ദശാസന്ധിയിലും തങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ തൊഴിലാളികൾ ഉറച്ചു വിശ്വസിച്ച പാർട്ടി. പകലന്തിയോളം പണിയെടുത്ത്‌ ജന്മിയുടെ വീട്ടിലെ എച്ചിൽ ചോറും തിന്ന്‌ ജീവിച്ച കാലത്ത്‌ ജന്മിത്തമെന്താണെന്നും മുതലാളിത്തമെന്താണെന്നും തൊഴിലാളിവർഗ്ഗത്തിന്‌ സ്‌റ്റഡി ക്ലാസെടുത്ത്‌ പഠിപ്പിച്ചു കൊടുത്തത്‌ കമ്മ്യൂണിസ്‌റ്റുകാരാണ്‌. അതൊക്കെ കേരളത്തിലായാലും ബംഗാളിലായാലും കമ്മ്യൂണിസ്‌റ്റ്‌ ...

തീർച്ചയായും വായിക്കുക