ബിലാത്തി മലയാളി
ബിസിനസ് പഠിച്ചറിയുക ഭദ്രമായി നിക്ഷേപിക്കുക
എന്താണ് ഓഹരി? ഒരു കമ്പനിയുടെ മൂലധനത്തിന്റെ ഭാഗം അതാണ് സാങ്കേതിക നിര്‍വചനം . അതു സാധാരണഭാഷയില്‍ പറഞ്ഞാല്‍ കമ്പനിയുടെ ഉടമസ്ഥതയുടെ ഒരു ഭാഗം. ഓഹരിയുടമ കമ്പനിയുടമയാണ്. കമ്പനിയുടെ മുഴുവനും ഉടമസ്ഥാവകാശം അയാള്‍ക്കില്ല. എത്രമാത്രം ഓഹരിയുണ്ടോ അത്രമാത്രം. ഓഹരി = കമ്പനിയുടെ ഉടമസ്ഥത ഓഹരിയുടമ = കമ്പനിയുടെ ഉടമ അതിനാല്‍, ഓഹരി വാങ്ങുകയെന്നാല്‍ കമ്പനി വാങ്ങുക എന്നര്‍ത്ഥം. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യവും അവസാനവും ഓര്‍ത്തിരിക്കേണ്ട കാര്യമാണിത്. ഓരോ ഓഹരി വാങ്ങുമ്പോഴും ഓരോ കമ്പനിയെയാണു വാങ്ങ...