ബിജുകുമാർ, ആലക്കോട്
ഫേസ്‌ബുക്ക്
“ഫേസ് ബുക്കി”ലെ ചാറ്റ് വിൻഡോ പൂട്ടി, കമ്പ്യൂട്ടർ ഷട്ട് ഡ്ൺ ചെയ്‌തു. പിന്നെ ശബ്‌ദമുണ്ടാക്കാതെ സൗമിനി എഴുന്നേറ്റു ബെഡ് ലാമ്പിന്റെ മങ്ങിയ വെട്ടത്തിൽ ചുമരിലെ ക്ലോക്കിൽ ഒന്നരയായത് കണ്ടു. ബെഡിൽ ചുരുണ്ടു കിടക്കുകയാണ് റാണിമോൾ. അപ്പുവിന്റെ വലതുകാൽ അവളുടെ പുറത്താണ്. സൗമിനി അവരെ ഉണർത്താതെ കാൽ മോളുടെ മുകളിൽ നിന്നും മാറ്റി. നേരെ കിടത്തി പുതപ്പിച്ചു. പിന്നെ ലൈറ്റണച്ച് കിടന്നു. ഇന്നും വൈകി.
നിവർത്തിപ്പിടിച്ചു ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യചിഹ്‌നം അവളുടെ മുൻപിൽ നിന്ന് ആടിക്കൊണ്ടിരുന്നു....