ബിജു പൊയ്‌കയിൽ
ചാനൽ കിനാവുകൾ
പേടിയില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. പക്ഷേ പേടിക്കേണ്ടതായിട്ടിനി ഒന്നും ബാക്കിയില്ല അല്ലെങ്കിൽ എന്തിനാണ് ഞാനിനി പേടിക്കുന്നത്. ഒരുപക്ഷേ നിങ്ങളെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിക്കുന്നത് തെരുവീഥികളിൽ ചിതറിക്കിടക്കുന്ന ഈ ശവശരീരങ്ങൾ കാണുന്നതുകൊണ്ടായിരിക്കാം. എവിടെയും കേട്ടിട്ടില്ലല്ലോ ശവശരീരങ്ങൾ ആളുകളെ പേടിപ്പിക്കുന്നതായിട്ട്. നമ്മൾ അറിയാതെ പേടിക്കുന്നതല്ലേ. പക്ഷേ ചുടിചോരയുടെ ഈ ഗന്ധമുണ്ടല്ലോ അതെന്നിൽ കനത്ത് മടുപ്പും തലവേദനയും ഉളവാക്കിയിട്ടുണ്ടെന്ന് നേരാണ്. നിരത്തിൽ അവിടവിടെ ശവശരീരങ്ങൾ ചിതറിക...