Home Authors Posts by ബിജു.പി.നടുമുറ്റം

ബിജു.പി.നടുമുറ്റം

0 POSTS 0 COMMENTS

പ്രണയം

ഒരു കുടന്ന മുല്ലപ്പൂക്കളായിരുന്നു എനിക്ക്‌ പ്രണയം. അവളത്‌ തലയിൽ ചൂടവേ വാടിക്കരിഞ്ഞു പോയി Generated from archived content: poem12_aug.html Author: biju_p_nadumuttam

കവിതയും ഗാനവും

കവിതയും ഗാനവും വ്യത്യസ്തമായ രണ്ട്‌ വഴിത്താരകളാണ്‌. കവിത സൃഷ്ട്യംന്മുഖമാകുമ്പോൾ ഗാനം കൃത്രിമമായ നിർമ്മിതി മാത്രമാകുന്നു. ആന്തരികാനുഭവമായി കവിത ആസ്വാദകരെ സ്‌പർശിക്കുമ്പോൾ, ഗാനം ശാരീരിക മാനസിക സ്വാധീനത്തിന്‌ ഇടനൽകുന്നുണ്ട്‌. കവിതയുടെ ശക്തി സൗന്ദര്യങ്ങൾ കൊണ്ടുമാത്രം ഒരു ഗാനവും ശ്രദ്ധിക്കപ്പെടുകയില്ല മറിച്ച്‌, ഗാനത്തെ നിർണ്ണയിക്കുന്ന ഘടകം അതിന്റെ സംഗീതാത്മകതയാണ്‌. എങ്കിലും ഗാനത്തിന്‌ ഉപയോഗിക്കുന്ന വാക്കുകളുടെ ആഴവും ആശയ അർത്ഥധ്വനികളും വികാരങ്ങളും മനസ്സിലാക്കാതെയുള്ള സംഗീതസംവിധാനവും ആലാപനവും ഏതൊരു ഗ...

മാധ്യമീകരിക്കപ്പെടുന്ന മലയാളി

സമകാലീന കേരളീയസമൂഹം മാധ്യമീകരണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. യാഥാർത്ഥ്യ ജീവിതത്തെ നിഷേധിച്ചുകൊണ്ടോ വക്രീകരിച്ചുകൊണ്ടോ ചിത്രീകരിക്കപ്പെടുന്ന ടെലിവിഷൻ പരിപാടികൾക്ക്‌ ലഭിക്കുന്ന സ്വീകാര്യത ഇതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. സാങ്കേതികതയുടെ വികാസം കൂടുതൽ നാട്യവൽക്കരിക്കപ്പെട്ട ബിംബങ്ങൾ പ്രക്ഷേപിക്കുകവഴി ജീവിതത്തിന്റെ ഒഴിവുനേരങ്ങളെല്ലാം വെറും കാഴ്‌ചകൾക്കായി മാറ്റിവയ്‌ക്കപ്പെടുന്നു. ഴാങ്ങ്‌ ബ്രോദിയാറിന്റെ സിമുലേഷൻ എന്ന പരികല്‌പന ആധുനിക മുതലാളിത്തം സമർത്ഥമായി ഉപയോഗിക്കുന്നു. യാഥാർത്ഥ്യവും അതിന്റെ...

തീർച്ചയായും വായിക്കുക