Home Authors Posts by ബിജു കെ.

ബിജു കെ.

0 POSTS 0 COMMENTS
കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141 Address: Phone: 04602260800

കുതന്ത്രത്തിന്റെ ദൃശ്യഭാഷകൾ – ‘തന്ത്ര’ എന്ന ...

നൂറ്റാണ്ടുകളുടെ കഠിനപ്രയത്‌നത്തിന്റെ പര്യവസാനത്തിലായിരിക്കാം ചിലപ്പോൾ ഒരു സാങ്കേതികവിദ്യ അതിന്റെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്താൻ തക്കവണ്ണം പര്യാപ്‌തമായ, പരിപൂർണ്ണമായ വളർച്ച നേടുന്നത്‌. അതുകൊണ്ടുതന്നെ അത്തരം മാധ്യമങ്ങൾ കൈയ്യാളുന്നവർ (ചലച്ചിത്രമായാലും ടെലിവിഷനായാലും) സ്വന്തം മാധ്യമത്തിന്റെ ചരിത്രവും വളർച്ചയും സഗൗരവം പരിഗണിക്കുന്നത്‌ ചില തിരിച്ചറിവുകളിലേക്കും ആത്മശുദ്ധീകരണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. കുറഞ്ഞപക്ഷം വിഡ്‌ഢിത്തത്തിന്റെ, തികഞ്ഞ വങ്കത്തരത്തിന്റെ പതിവുചേരുവകൾക്കുമീതെ ‘ഒരു പുത്തൻ അ...

കുരുടൻ ആനയെ കാണുമ്പോൾ

പാർശ്വവത്‌ക്കരിക്കപ്പെടുന്നവരുടെ, പ്രാന്തവത്‌ക്കരിക്കപ്പെടുന്നവരുടെ വിഹ്വലതകൾക്ക്‌ ഇന്ന്‌ ‘സാംസ്‌കാരികവിപണി’ ഏറെ ഇടം നൽകുന്നുണ്ട്‌. അതുകൊണ്ടുതന്നെ ദളിതന്റെ ദുരിതങ്ങളെക്കുറിച്ചുളള മുതലക്കണ്ണീരുകളുടെയും അപക്വമായ വീക്ഷണങ്ങളുടെയും പെരുമഴയാണിന്ന്‌. ഫണ്ടിംഗ്‌ ഏജൻസികളുടെ പിൻബലത്തോടെ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്റെ വക്താക്കളായി പുതിയ ദളിതന്റെ ഒരുപാട്‌ രക്ഷകർ അവതരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അത്തരം സാഹചര്യത്തിൽ ചലച്ചിത്രത്തിന്റെ എല്ലാ നന്മകളെയും ചോർത്തിക്കളഞ്ഞുകൊണ്ട്‌ പുറത്തിറങ്ങിയ ഒരു പൊളളയായ കാഴ്...

‘ഡാനി’ പറയുന്നത്‌

കെട്ടുകാഴ്‌ചകളുടെയും അശ്ലീലതകളുടെയും പിറകെയാണ്‌ മലയാളസിനിമ. കാലികജീവിതവും രാഷ്‌ട്രീയ-സാമൂഹ്യസ്ഥിതിവിശേഷങ്ങളും ഒക്കെ തമാശരൂപത്തിൽപോലും പുതിയ കച്ചവടസിനിമയിൽ ചർച്ചചെയ്യപ്പെടുന്നില്ല. ടി.വി.ചന്ദ്രന്റെ ‘ഡാനി’ ഇതിൽ നിന്നും വേറിട്ടുനിൽക്കാൻ ശ്രമിക്കുന്നു. അത്‌ ചരിത്രത്തെ സ്‌പർശിച്ചുകൊണ്ടാണ്‌ നമ്മളിലൂടെ കടന്നുപോകുന്നത്‌. ഡാനിയേൽ തോംസൺ എന്ന എഴുപതുകാരന്റെ ജീവിതത്തിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. വൃദ്ധനായ ഡാനിയുടെ (മമ്മൂട്ടി) ജീവിതത്തിലെ ചില ദൃശ്യങ്ങൾക്കുശേഷം ക്യാമറ ഓർമ്മകളിലേയ്‌ക്ക്‌ നീളുന്നു. തുടർന...

പ്രത്യാശയുടെ പ്രതിരോധകം

മലയാള ചെറുകഥാനോവൽരംഗം ഒരു നവീനഭാവുകത്വത്തിലേക്ക്‌ കടന്നിരിക്കുകയാണെന്ന്‌ നവനിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. സി.വി. ബാലകൃഷ്‌ണന്റെ രചനകൾ ഇതിന്‌ ഉദാഹരണങ്ങളാണ്‌. മലയാള ഗദ്യസാഹിത്യത്തിലെ ദീപ്‌തസൗന്ദര്യമായ സി.വി. ബാലകൃഷ്‌ണനുമായി ഒരു സംഭാഷണം. ചോഃ താങ്കളുടെ ചില കഥകളിൽ ക്രിസ്‌തുദേവൻ പ്രത്യക്ഷമായോ പരോക്ഷമായോ രംഗപ്രവേശം ചെയ്യാറുണ്ടല്ലോ. നന്മയുടെ നാഥന്റെ വരവ്‌ കാലത്തിന്റെ ജീർണ്ണതകൾക്കെതിരെ പ്രത്യാശയുടെ പ്രതിരോധകമായി ഉപയോഗിക്കുകയാണല്ലോ ഇവിടെ. ഇത്തരം പ്രതിരോധകങ്ങൾക്ക്‌ എത്രത്തോളം പൊരുതാൻ കഴിയും? ഉഃ യേശുക്ര...

അലംഭാവത്തിന്റെ ഓണക്കാഴ്‌ച്ചകൾ

വിപണിയെമാത്രം പുളകമണിയിച്ചുകൊണ്ടാണ്‌ ഓരോ പുതിയ ഓണവും കടന്നുവരുന്നത്‌. ഓണത്തിന്റെ നന്മദിനങ്ങളിൽ ഊർജ്ജസ്വലമാകുന്ന സർഗ്ഗാത്മക കൂട്ടായ്‌മകളും അവയുടെ പങ്കുവയ്‌ക്കലുകളും പാടേ തിരസ്‌ക്കരിക്കപ്പെട്ടുപോകുന്നുണ്ട്‌. മികവുറ്റ ചിത്രങ്ങൾകൊണ്ട്‌ ഓണക്കാലത്തെ സമ്പുഷ്‌ടമാക്കിയിരുന്ന ഒരു ചലച്ചിത്ര സംസ്‌കാരം ഇല്ലാതായിപ്പോകുന്നതിന്റെ പേടിപ്പെടുത്തുന്ന അടയാളങ്ങളാണ്‌ ഇക്കുറി കാണാൻ കഴിഞ്ഞത്‌. സങ്കീർണ്ണമായ ജീവിതപ്രശ്‌നങ്ങൾക്കിടയിൽ, തിരക്കിനിടയിൽ തീയേറ്ററിലെത്തുന്നവരിൽ ഭൂരിഭാഗവും 20-30 വയസ്സിന്‌ ഇടയിലുളളവരാണ്‌. അതുക...

പ്രതീക്ഷയുടെ ‘മാമ്പഴം’

പ്രേക്ഷകനെ രസിപ്പിക്കുന്ന ചേരുവകൾ അനുയോജ്യമായ വിധത്തിൽ ചേർത്തുവച്ച്‌ നെയ്‌തെടുത്താൽ ഒരു സിനിമയുടെ വിജയം സുനിശ്‌ചിതമാണെന്ന്‌ കമേഴ്‌സ്യൽ സിനിമയുടെ വക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. വിജയത്തിന്റെ ഇത്തരം സമവാക്യങ്ങളാൽ ബന്ധിതമായി നിർമ്മിക്കപ്പെട്ടിട്ടുളള മീശമാധവൻ, കല്ല​‍്യാണരാമൻ, വാൽക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളുടെ സാമ്പത്തിക വിജയം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ശ്രീനിവാസൻ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘കിളിച്ചുണ്ടൻ മാമ്പഴം’ ഇത്തരം പതിവു രീതികളിൽനിന്ന്‌ വ്യത്യസ്തമാണ്‌. തന്റെ രജതജൂബിലി വർഷത്തെ പ്രതീക്ഷയുള...

കാഴ്‌ചയുടെ പുതുവഴികൾ

മധ്യവർഗ്ഗജീവിതത്തിലെ ആഘോഷത്തിമിർപ്പുകളുടെ ഉന്മത്തമായ കാഴ്‌ചകളും ചോക്‌ലേറ്റ്‌ പ്രണയങ്ങളിലെ വർണ്ണപ്പകിട്ടുകൾക്കിടയിലെ മാംസത്തുടിപ്പുകളും മാത്രം കണ്ടുകൊണ്ടിരിക്കുന്ന കച്ചവടസിനിമയുടെ സുഖാലസ്യത്തിലേക്കാണ്‌ വിശന്നൊട്ടിയ വയറുമായി കറുത്തിരുണ്ട മുഖങ്ങൾ കയറിവരാൻ തുടങ്ങുന്നത്‌. കമൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘കറുത്തപക്ഷികൾ’, അതിലെ കരഞ്ഞു കണ്ണുനീർ വറ്റിപ്പോയ ജീവിതങ്ങളുടെ ദൈന്യത, തിരശ്ശീല പതിവു ശീലങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്‌. ചേരുവകളെല്ലാം കൃത്യമായ അളവിൽ ചേർത്തുവച്ച്‌ ‘ഒരു ഫുൾടൈം എന്റർടെയ്‌നർ’...

‘കഥാവശേഷ’മാകുന്ന ചിലതുകളെപ്പറ്റി

അറിയാതെ തന്നെ നാം ആത്മഹത്യ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു ചരിത്രമുനമ്പിലാണ്‌ നമ്മൾ ഇന്ന്‌ ജീവിക്കുന്നത്‌. പുതിയ കാലത്തെ ഓരോ സർഗ്ഗാത്മക സൃഷ്‌ടിയെയും അർത്ഥപൂർണ്ണമാക്കുന്നത്‌ ഇത്തരം ജീവിതപരിസരത്തിന്റെ നേർക്കാഴ്‌ചകളും അവയെക്കുറിച്ചുളള അന്വേഷണങ്ങളുമാണ്‌. ‘ജീവിച്ചിരിക്കാനുളള നാണക്കേടു’കൊണ്ട്‌ ആത്മഹത്യ ചെയ്യുന്ന പുതിയ ചരിത്രമുനമ്പിന്റെ ദൃശ്യഭാഷയാണ്‌ ‘കഥാവശേഷൻ’. ഒരുദിവസം രാവിടെ 6.30 ന്‌ എഴുന്നേൽക്കുകയും 7.30 ന്‌ ചായ കുടിക്കുകയും 8.30 ന്‌ ആത്മഹത്യ ചെയ്യുകയും ചെയ്‌ത ഗോപിനാഥൻ എന്ന സാമൂഹ്യജീവിയുടെ ആത്മഹത്യയി...

പോത്തൻ നായകർ തിരശ്ശീല വാഴുമ്പോൾ

ഉപരിപ്ലവമായി മതസൗഹാർദ്ദത്തിന്റെ നെടുങ്കൻ ആശയങ്ങൾ അഥവാ ഗുണപാഠങ്ങൾ നൽകുന്നതായി തോന്നുന്നുവെങ്കിലും ആത്യന്തികമായും പ്രതിലോമ പുനരുദ്ധാന ആശയങ്ങളെ രൂഢമൂലമായി സ്ഥാപിച്ചെടുക്കുകയാണ്‌ പല കച്ചവടസിനിമകളും ചെയ്‌തുപോന്നിട്ടുളളത്‌. മതനിരപേക്ഷസമൂഹം എന്നത്‌ ഊതിവീർപ്പിക്കപ്പെട്ട സങ്കൽപ്പം മാത്രമാണെന്നതാണ്‌ അത്തരം കാഴ്‌ച്ചകൾ സൃഷ്ടിച്ചെടുക്കുന്ന അപകടകരമായ പ്രവണത. മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃക എന്നൊക്കെയുളള ഊറ്റംകൊളളുന്ന പരസ്യവാചകവുമായെത്തിയ ചലചിത്രങ്ങളെല്ലാം ചിഹ്‌നബിംബങ്ങളിലൂടെയും ഭാഷാപ്രയോഗങ്ങളിലൂടെയും പ്രേക്ഷണം...

സ്‌നേഹത്തിന്റെ രാപ്പകലുകൾ

ഒരു ചലച്ചിത്രം ഹൃദയഹാരിയായിത്തീരുന്നത്‌ കഥാതന്തു സ്‌നേഹത്തിന്റെ ഭാഷയിലൂടെ ഏറ്റവും ലളിതമായി വിനിമയം ചെയ്യപ്പെടുമ്പോഴാണ്‌. കഥാപരിചരണത്തിന്റെ വ്യത്യസ്തതയും ഛായാഗ്രാഹകന്റെ ഉൾക്കാഴ്‌ച്ചയും ഉപഘടകങ്ങൾ മാത്രമാണ്‌. ‘രാപ്പകലി’ന്റെ ജനപ്രീതിയ്‌ക്ക്‌ നിദാനമാകുന്നതും അതു തന്നെയാണ്‌. പ്രസ്തുത ചലച്ചിത്രത്തിന്റെ കഥാതന്തുവും ദൃശ്യബിംബങ്ങളും പ്രതിലോമ സംസ്‌കാരത്തിന്റെ വലിയ ആപത്തുകളൊന്നും പ്രേക്ഷണം ചെയ്യാത്തതാകയാൽ ഒരു സാധാരണ കഥാചിത്രത്തിന്റെ സാമാന്യവായനയാണ്‌ ‘രാപ്പകൽ’ ആവശ്യപ്പെടുന്നത്‌. ഈശ്വരമംഗലത്തെ അച്‌ഛന്റെ ...

തീർച്ചയായും വായിക്കുക