Home Authors Posts by ബിജു കെ.

ബിജു കെ.

0 POSTS 0 COMMENTS
കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141 Address: Phone: 04602260800

അധിനിവേശത്തിന്റെ ‘മോഡലു’കൾ

മരണംവരെയും ധിഷണയുടെ ധിക്കാരം കൈവെടിയാത്ത സാഹിത്യത്തെ മൂല്യവത്താക്കിമാറ്റിയ ലക്ഷ്യബോധമുളള രചനകൾ നൽകിയ പൊൻകുന്നം വർക്കി കഥാവശേഷനായി. ‘അന്തോണീ നീയുമച്ചനായോടാ’, ‘മോഡൽ’ തുടങ്ങിയ കഥകൾ നൽകിയ രാഷ്‌ട്രീയ വിവക്ഷകൾ ഇന്നും കാലഹരണപ്പെട്ടിട്ടില്ല. പുതിയ കാലത്ത്‌ വ്യത്യസ്തമായ തുടർവായനകൾ ആവശ്യപ്പെടുന്ന കഥകളാണവ. യാഥാസ്ഥിതിക മതമേധാവിത്വങ്ങൾക്കെതിരെ, അധികാര ദുശ്ശാഠ്യങ്ങൾക്കെതിരെ പൊൻകുന്നം വർക്കി നടത്തിയ സർഗ്ഗാത്മക പ്രതിരോധങ്ങളെക്കുറിച്ച്‌ ‘മോഡൽ’ എന്ന കഥയെ മുൻനിർത്തി സമകാലിക രാഷ്‌ട്രീയാന്തരീക്ഷത്തിൽ ഒരു പുനർവായനയ്...

പുലിജന്മംഃ ചില സാമൂഹ്യപാഠങ്ങൾ

ഒരു ദേശത്തിന്റെ ആകെ സാംസ്‌കാരിക സത്തയായ നാടോടിവിജ്‌ഞ്ഞാനീയത്തെ അഥവാ ഫോക്‌ലോർ മിത്തുകളെ കാലത്തിന്‌ അനുസൃതമായ പാഠഭേദങ്ങളോടെ തന്റെ സർഗ്ഗാത്മക മാധ്യമത്തിലൂടെ അവതരിപ്പിക്കുക എന്നുളളതും, അത്തരം ശ്രമങ്ങൾ സാമ്രാജ്യത്വ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന സാംസ്‌കാരിക അധിനിവേശങ്ങൾക്കെതിരെ ഉളള ശക്തമായ പ്രതിരോധമാക്കിത്തീർക്കും എന്നതും പുതിയ കാലത്ത്‌ ശ്രദ്ധേയമാകുന്ന ഒരു സങ്കേതമാണ്‌. എൻ.പ്രഭാകരന്റെ പുലിജന്മം എന്ന നാടകത്തിന്‌ എൻ.പ്രഭാകരനും എൻ.ശശിധരനും ചേർന്നെഴുതിയ തിരക്കഥയിൽ പ്രിയനന്ദനൻ സംവിധാനം ചെയ...

പെൺജീവിതത്തിന്റെ രംഗഭാഷ്യങ്ങൾ

സാംസ്‌കാരിക അധിനിവേശത്തിന്റെ പുതിയ ദൃശ്യസംസ്‌ക്കാരം മലയാളിയുടെ ആസ്വാദനത്തിന്റെ ബോധതലങ്ങളിൽ പ്രകടമായ ‘മാറ്റ’ങ്ങൾ ഉണ്ടായപ്പോഴാണ്‌ അമേച്വർ നാടകവേദിയും നാടകകൂട്ടായ്‌മയും ദുർബ്ബലമായിത്തീർന്നത്‌. നാടിന്റെ അകങ്ങളെക്കുറിച്ച്‌ തീക്ഷ്‌ണമായ സംവാദങ്ങളുണ്ടാക്കുകയും അതിന്റെ ഫലമായി തന്റെ കാലത്തിന്റെ സ്പന്ദനങ്ങളോടൊക്കെയും തീവ്രമായി പ്രതികരിക്കുകയും ചെയ്ത രാഷ്‌ട്രീയ അവബോധമുളള നാടകകൂട്ടായ്‌മ നിഷ്‌ക്രിയമാകുന്നതിലെ അപകടങ്ങൾ ചെറുതല്ല. തനത്‌ നാടകവേദി എന്ന കെട്ടിക്കാഴ്‌ച്ചകളിലെ അരാഷ്‌ട്രീയതയും അക്കാദമിക്‌ വിദ്യാഭ്യാസ...

പ്രതിരോധത്തിന്റെ രംഗമാതൃക

നാടകം ജൈവികമായ ഒരു കലയാണ്‌. അദൃശ്യവും എന്നാൽ ബലവത്തായതുമായ ഒരു ജൈവികസത്തയുടെ നിരന്തരമായ പ്രസരണം അരങ്ങിനും കാഴ്‌ചക്കാരനുമിടയിൽ നിലനിൽക്കുന്നിടത്തോളം അത്‌ കാലാതിവർത്തിയായ ഒരു മാധ്യമമായി, ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കും. അശ്ലീലകരമാംവിധം അരാഷ്‌ട്രീയവത്‌ക്കരിക്കപ്പെട്ടുപോയ പുതിയ സാമൂഹ്യപരിസരത്തിൽ; ചലച്ചിത്രത്തിലെന്നപോലെ, സാഹിത്യത്തിൽ എന്നതുപോലെ അരങ്ങിലും അന്തഃസാരശൂന്യമായ കളളനാണയങ്ങൾ ആടികൊഴുക്കുന്നുണ്ട്‌, അവ ആഘോഷിക്കപ്പെടുന്നുമുണ്ട്‌. പക്ഷേ പി.എം. താജിനെപ്പോലെ അഭിനന്ദനങ്ങൾകൊണ്ട്‌ മാത്രം വിശപ്പടക്കി...

നേര്‌ കാണാത്ത കണ്ണുകൾ

ഒരു ചലചിത്രത്തിന്റെ വിജയത്തിന്‌ (കലാമൂല്യമുളള സിനിമയുടേതായാലും കച്ചവടസിനിമയുടേതായാലും) അത്‌ ആദിമധ്യാന്തപ്പൊരുത്തമുളള ഒരു കഥ വഴിതെറ്റാതെ പറഞ്ഞു തീർക്കണം എന്നൊക്കെ ശഠിക്കുന്നത്‌ തെറ്റാണ്‌. ചലചിത്രം എന്ന മാധ്യമത്തിന്റെ സാങ്കേതികപരവും കലാപരവുമായ സാധ്യതകളെക്കുറിച്ച്‌ മികച്ച അവബോധമുളള ചലചിത്രകാരന്‌ നൈമിഷികമായി ലഭിക്കുന്ന ഒരു ആശയത്തിന്റെ നുറുങ്ങനെപ്പോലും ദൃശ്യഭാഷയിലൂടെ ഉദാത്തമായി ആവിഷ്‌കരിക്കാൻ കഴിയും. ഭാഷയോ കഥയോ തിരക്കഥയോ ഒന്നും തന്നെ അയാളുടെ ആവിഷ്‌ക്കാരത്തിന്റെ ഇച്ഛാശക്തിക്ക്‌ വിലങ്ങുതടിയാവില്ല എന്...

പിരാന

ലേഖനം പിരാന - രംഗഭാഷയുടെ തീക്ഷണത വളരെ സ്വാഭാവികമായ നിരുപദ്രവകാരികളെന്ന്‌ തോന്നിപ്പിക്കാവുന്ന അടയാളങ്ങളിലൂടെയും ചിഹ്‌നബിംബങ്ങളിലൂടെയും ഭാഷാ ശൈലികളിലൂടെയുമൊക്കെ ഒരു തരം സർവ സമ്മതത്തിന്റെ മേലാപ്പ്‌ അണിഞ്ഞുകൊണ്ടാണ്‌ പ്രതിലോമ പ്രവണതകളുടെ ആശയസംഹിതകൾ നമ്മുടെ ഇടയിലേക്ക്‌ കടന്നുവരുന്നത്‌. ഒരിക്കലും ഇണക്കിച്ചേർക്കാൻ കഴിയാത്ത നിലയിലേക്ക്‌ മാറിപ്പോയേക്കാവുന്ന വർഗീയ ധ്രുവീകരണത്തിന്റെ വിഷവായുവാണ്‌ മാറാടിനുശേഷം കേരളം ശ്വസിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്ലിം ഭീകരവാദപ്രവർത്തനങ്ങളുടെ ഇന്ത്യയിലെ മുഖ്യകേന്ദ്രമായി കേ...

സാർത്ഥകമാകുന്ന ആക്ഷേപങ്ങൾ

കാലിക യാഥാർത്ഥ്യങ്ങളുടെ നേരറിവുകൾ അതേപടി രംഗവത്‌ക്കരിച്ചതു കൊണ്ടുമാത്രം അരങ്ങിന്റെ രാഷ്‌ട്രീയത്തെ തിരിച്ചുപിടിക്കാൻ കഴിയില്ല. ജീവിതത്തെക്കുറിച്ചുള്ള ധൃതിപിടിച്ച പുറം വായനകൾക്കും അപ്പുറമായി നാടകക്കാരന്റെ ധൈഷണികവും സർഗ്ഗാത്മകവുമായ പ്രതിഭ ആഴത്തിലുള്ള അകവായനയാൽ മനനം ചെയ്തെടുക്കുന്ന ദാർശനികമായ തിരിച്ചറിവുകൾ രംഗവത്‌ക്കരിക്കപ്പെടുമ്പോൾ മാത്രമേ അത്തരം ജൈവികതയെ നമുക്ക്‌ വീണ്ടെടുക്കാൻ കഴിയൂ. തീർച്ചയായും വയറ്റുപിഴപ്പ്‌ പ്രൊഫഷണൽ നാടകസംഘങ്ങളുടെ പതിവ്‌ മസാല ചേരുവകളിൽ നിന്നും അല്ല, നാടകത്തെ സ്നേഹിക്കുന്ന അമേ...

കാഴ്‌ചയിലെ തിരിച്ചറിവുകൾ

ആഗോളമൂലധനവ്യാപനം എങ്ങനെയൊക്കെയാണ്‌ ഭീകരവാദം സൃഷ്‌ടിക്കുന്നതെന്നുളള വസ്‌തുത കേരളത്തിലെ ഇന്ത്യയിലെ ലോകത്തിലെ തന്നെയും ഇടതുപക്ഷസൈദ്ധാന്തികന്മാർ നിരവധി പുസ്‌തകങ്ങളിലൂടെ സമീപകാലത്ത്‌ പറഞ്ഞുപോന്നിട്ടുണ്ട്‌. മൂലധനത്തിന്‌ അതിരുകളില്ലാതാകുകയും ആരെയും വിലയ്‌ക്കെടുക്കാമെന്ന ആപത്‌ക്കരമായ ഹുങ്ക്‌ അതിന്‌ ഉണ്ടാവുകയും ചെയ്യുമ്പോഴാണ്‌ മൂലധനം ഭീകരവാദികളെ വളർത്തുന്നത്‌. വളർത്തുപുത്രന്മാരെ ഉപയോഗിച്ച്‌ തനിക്ക്‌ ലോകത്തിന്റെ ന്യായാധിപന്മാരാകാമെന്ന സാമ്രാജ്യത്വശക്തികളുടെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായാണ്‌ ലോകത്തിലും അതിന്റെ...

“ആയുഷ്‌മാൻ ഭവ! -ആചാര്യന്‌ ശതാഭിഷേകം”

വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാടിന്റെ വൈദ്യജീവിതത്തെക്കുറിച്ച്‌.... “സമദോഷഃസമാഗ്‌നിശ്ച സമധാതുമലക്രീയാഃ പ്രസന്നാത്മേന്ദ്രിയമനാഃ സ്വസ്ഥ സ്വാൽ സമയോഗതാ” -ആത്മാവും ഇന്ദ്രിയങ്ങളും മനസ്സും പ്രസന്നമായിരിക്കുക എന്നതാണ്‌ സ്വസ്ഥന്റെ ആത്യന്തികമായ ലക്ഷണം. ദോഷങ്ങളും അഗ്‌നിയും ധാതുക്കളും മലങ്ങളും ഹൃദയാദികളായ അവയവങ്ങളുടെ ക്രിയകളും എല്ലാം സമങ്ങളായി ആത്മാവിന്റെയും ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും എല്ലാം സ്വസ്ഥത അനുഭവപ്പെടുന്നു- ശതാഭിഷേകത്തിന്റെ നിറവിലും ആയുർവ്വേദകുലപതിയുടെ ശാസ്‌ത്രോപദേശത്തിന്റെ അമൃതധാര ന...

നാടകജീവനം

മനസ്സിലാകുക എന്നാൽ എന്താണ്‌? മനസ്സിലായി എന്നുപറയുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ എന്താണ്‌ മനസ്സിലാക്കുന്നത്‌? ‘മനസ്സിലാകു’ന്നതിനെക്കുറിച്ച്‌ നിങ്ങൾ ഇതുവരെ മനസ്സിലാക്കിയതിനുമപ്പുറം ഒരുപാട്‌ അർത്ഥങ്ങൾ ഉണ്ടെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? മനസ്സെന്നാൽ ഞാൻ ഇല്ലാതെ ആകുക എന്നാണ്‌ അർത്ഥം. മനസ്‌ - മ+ന+ഹസ്സ്‌. മ-ഞ്ഞാൻ, ന-ഇല്ല, ഹസ്സ്‌-ഭവിക്കുന്നു (ആകുന്നു). മനസ്സിലാകുക എന്നാൽ ഞാൻ ഇല്ലാതെ ആകുക എന്നാണ്‌ അർത്ഥമാക്കുന്നതെങ്കിൽ നമുക്കിതുവരെ ഒന്നും മനസ്സിലായിട്ടില്ലെന്ന തിരിച്ചറിവിലേക്കെത്തുകയാണ്‌ പ്ര...

തീർച്ചയായും വായിക്കുക