Home Authors Posts by ബിജു കെ.

ബിജു കെ.

0 POSTS 0 COMMENTS
കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141 Address: Phone: 04602260800

സ്നേഹഹത്യ

പേരിലുളള ഒരുമയല്ല ഞാനും അയാളുമായുളള അടുപ്പത്തിന്‌ കാരണം. ഒരു പേരിലെന്തിരിക്കുന്നു. സ്നേഹജൻ എന്നുപേരുളള എത്രയെത്ര മനുഷ്യരെ ഞാൻ ഇക്കാലത്തിനിടയ്‌ക്ക്‌ കണ്ടിരിക്കുന്നു. അവരോടൊത്ത്‌ ദിനങ്ങൾ ചിലവഴിച്ചിട്ടുണ്ട്‌. എന്നിട്ടും അവരോടൊന്നും ഇത്രയധികം അടുപ്പം തോന്നിയിട്ടില്ലല്ലോ. ചിലപ്പോൾ വാർദ്ധക്യം ബാധിച്ച എന്റെ മനസ്സിന്റെ പശ്‌ചാത്താപചിന്തകളാണ്‌ ഒരു കുറ്റവാളിയോട്‌ അടുത്തുപെരുമാറുവാൻ എന്നെ പ്രേരിപ്പിച്ചതെന്ന്‌ നിങ്ങൾ കരുതുന്നുണ്ടാകാം. നിങ്ങളുടെ ഊഹം തെറ്റാണ്‌. അയാളെക്കാൾ സ്‌നേഹത്തോടെ, ബഹുമാനത്തോടെ എത്രയോ കു...

‘അന്യരാ’കാതിരിക്കുവാൻ ചില ഓർമ്മപ്പെടുത്തലുകൾ

//s'A True of present and future'ഡഡപ, ഇത്‌ ആക്രോശങ്ങളുടെയും വിലാപങ്ങളുടെയും കാലം‘ എന്നീ പരസ്യവാചകങ്ങളുമായാണ്‌ ലെനിൻ രാജേന്ദ്രന്റെ അന്യർ എന്ന ചലച്ചിത്രം തീയേറ്ററിലെത്തിയത്‌. ഭൂരിപക്ഷ -ന്യൂനപക്ഷ വർഗ്ഗീയതയുടെ പരീക്ഷണശാലകളായ ഗുജറാത്തും മാറാടും അവശേഷിപ്പിച്ച ജീവിതങ്ങളുടെ ദുരന്തക്കാഴ്‌ച്ചകളിലൂടെ കടന്നുപോകുന്ന ഈ ചിത്രം പരസ്യവാചകത്തിന്റെ അർത്ഥസമ്പുഷ്‌ടത ഏറെക്കുറെ അന്വർത്ഥമാക്കുന്നുണ്ട്‌. ജാതി-മത പുനരുത്ഥാനശ്രമങ്ങൾ അതിദ്രുതം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഗുജറാത്തിലെ ചോരച്ചാലുകൾ മാറാടിലേക്കും ഒഴുകിയെത...

അഞ്ച്‌

പിന്നീട്‌ നടന്ന ഓരോ യോഗത്തിലും എക്‌സ്‌ക്ലൂസീവ്‌ ക്ലബ്ബ്‌ എന്ന ആശയം ഉപേക്ഷിക്കണമെന്ന്‌ ഞാൻ ആവശ്യപ്പെട്ടു. പ്രസ്തുത സ്ഥലത്ത്‌ സെയ്‌താലിക്കുട്ടിയുടെ പേരിൽ ഒരു സ്ഥിരം നാടകവേദി പണിയാൻ ഞാൻ ആവശ്യപ്പെട്ടു. എന്റെ അഭിപ്രായത്തെ പുച്ഛിച്ചുതളളിക്കൊണ്ട്‌ ശ്രീധരൻമാഷ്‌ ഇങ്ങനെയാണ്‌ പ്രതികരിച്ചത്‌. “നാടകമൊക്കെ എന്നേ കാലഹരണപ്പെട്ടുപോയി ശിവദാസാ. അമ്പലപ്പറമ്പിന്‌ പുരാണനാടകം സൗജന്യമായി കാണിച്ചാൽ തന്നെ ആളുകളെ കിട്ടുന്നില്ല. അപ്പോഴാണോ ടിക്കറ്റെടുത്ത്‌ നാടകം പ്രദർശിപ്പിക്കേണ്ടത്‌? സെയ്‌താലിക്കുട്ടിയുടെയൊക്കെ നാടകക്കാ...

കാട്ടുമണ്ണിലെ കഥയുറവുകൾ – പി.വത്സലയുമായി മുഖ...

കാട്ടരുവിയുടെ ഊഷ്‌മളതയും മണ്ണിന്റെ സ്‌നേഹമസൃണമായ ഗന്ധവും പ്രകൃതിയുടെ സംഗീതവും നിറഞ്ഞ പി.വത്‌സലയുടെ സർഗ്ഗസൃഷ്‌ടികൾ ഇന്നും നന്മയുടെ വെളിച്ചം പരത്തുന്നു. അനുഭവങ്ങളുടെ പരപ്പുകൊണ്ട്‌, പ്രൊഫഷണലിസത്തിന്റെ പഴക്കംകൊണ്ട്‌ വത്‌സലയുടെ കഥകൾ തീർക്കുന്ന വിസ്‌മയജാലകങ്ങൾ മലയാളിയ്‌ക്ക്‌ സുപരിചിതമാണ്‌. ഗ്രാമീണതയുടെ, പ്രകൃതിയുടെ തുടിപ്പുകൾക്കുമീതെ, മനുഷ്യനും പ്രകൃതിയും ഒന്നുചേർന്ന്‌ കഴിഞ്ഞുപോന്നിരുന്ന താളനിബന്ധമായ ജീവിതോത്സവങ്ങൾക്കുമീതെ ആർത്തി പിടിച്ച നഗരം ഇരച്ചുകയറുമ്പോൾ വല്ലാതെ പിടഞ്ഞുപോകുന്ന സർഗ്ഗാത്മക മനസ്സ്‌ ...

‘വടക്കിന്റെ ഓണക്കാഴ്‌ചകൾ’

കമ്പോളത്തിന്റെ മായിക ലഹരിയിൽ ആചാരങ്ങളുടെ വിശുദ്ധിയും പൊലിമയും ചോർന്നുപോയ ഒരു ഓണംകൂടി വന്നുചേരുന്നു. ഊഞ്ഞാൽപ്പാട്ടുകളും ഓണക്കളികളും വിസ്‌മൃതിയിലാണ്ടു പോയിരിക്കുന്നു. തെയ്യത്തിന്റെയും തിറയുടെയും സ്വന്തം നാടായ ഉത്തര മലബാറിന്റെ ഓണവിശേഷങ്ങളും ഓർമ്മയായിത്തീരുകയാണ്‌. വടക്കെ മലബാറിന്റെ സവിശേഷമായ ഓണവിശേഷങ്ങളിലൂടെയുളള ഒരു യാത്രയാണിത്‌. പഴയ കാലത്തെ ചിറക്കൽ താലൂക്കിന്റെ കീഴിലുളള പ്രദേശങ്ങളിലാണ്‌ പ്രധാനമായും ഓണത്തിന്റെ സവിശേഷ ആചാരങ്ങൾ നിലനിന്നുപോന്നിരുന്നത്‌. ചിങ്ങ സംക്രമത്തിനുളള കാലൻവേഷത്തിന്റെ വരവാണ്‌...

ഉറാട്ടി ഃ അവരുടെ തിരിച്ചറിവുകൾ

മുഖ്യധാര പത്രമാധ്യമങ്ങളുടെയും മറ്റ്‌ ദൃശ്യ-ശ്രവ്യമാധ്യമങ്ങളുടെയും പിൻബലത്തോടെ ഊതിവീർപ്പിക്കപ്പെടുന്ന ‘അക്കാദമിക്‌ ജാഡ’കളുടെ കെട്ടുകാഴ്‌ച്ചകളാണ്‌ മലയാളത്തിന്റെ നാടകവേദിയെ ഇടയ്‌ക്കെങ്കിലും ‘തരളിത’മാക്കുന്നത്‌. പ്രൊഫഷണൽ നാടകവേദിയിലെ പൈങ്കിളി തരംഗവും ഇത്തരം കെട്ടുകാഴ്‌ച്ചകളും ഉത്‌ക്കണ്‌ഠാകുലമായ ഒരു ശൂന്യതയാണ്‌ മലയാള നാടകവേദിയ്‌ക്ക്‌ നൽകിക്കൊണ്ടിരിക്കുന്നത്‌. നാടകം എന്ന മാധ്യമത്തിന്റെ സാമൂഹിക ലക്ഷ്യവും രംഗഭാഷയുടെ അവാച്യമായ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടുളള നാടകങ്ങൾ ഇന്ന്‌ വളരെ വിരളമാണ്‌. ഈ വർഷത...

‘നന്ദിപൂർവ്വം ഇതുകൂടി സമർപ്പിച്ചുകൊളളുന്നു’ ̵...

വ്യത്യസ്‌തമായ വായനാനുഭവം നല്‌കുന്ന ബിജു.കെയുടെ ലഘുനോവൽ ‘നന്ദിപൂർവ്വം ഇതുകൂടി സമർപ്പിച്ചുകൊളളുന്നു’ അടുത്തവാരം മുതൽ പുഴഡോട്ട്‌കോമിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. ലോകത്തെ നോക്കി കാണുന്നതിൽ, ആരുടെ കാഴ്‌ചയാണ്‌ പരാജയപ്പെട്ടതെന്ന്‌ തിരിച്ചറിയാതെ, ചുറ്റിലും ശത്രുക്കളെ ആവാഹിച്ച്‌ വരുത്തി ഒറ്റപ്പെട്ടവനായി മാറിയ ശിവദാസനെന്ന ചെറുപ്പക്കാരന്റെ മാനസികവ്യഥകളെ കുറിക്കുകയാണ്‌ ഈ നോവൽ. Generated from archived content: novel_new_june30.html Author: biju_kunnoth

നോവൽ – 3

ഒരു ദിവസം നമ്മൾ ഇരുവരും നാട്ടിൽ എത്തുവാൻ രാത്രിയേറെ വൈകിയിരുന്നു. ചെറുകുന്ന്‌ അമ്പലത്തില്‌ ഉത്സവം കാണാൻ പോയിവരുമ്പോൾ വണ്ടിയിടിച്ച്‌ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനേട്ടന്റെ കൂടെ പോയി മടങ്ങിയെത്താനാണ്‌ ഏറെ വൈകിയത്‌. ഏകദേശം രാത്രി 1 മണിയോളം ആയിക്കാണും. ക്ലബ്ബ്‌ കെട്ടിടത്തിന്റെ രണ്ടാം നിലയായ എ.പി.രാമേട്ടൻ സ്‌മാരക ഹാളിൽനിന്ന്‌ ഒച്ചയനക്കം കേട്ടാണ്‌ നമ്മൾക്ക്‌ സംശയമായത്‌. കയറി നോക്കിയപ്പോൾ വാതിൽ അകത്തുനിന്ന്‌ സാക്ഷയിട്ടുണ്ടായിരുന്നു. മുട്ടി വിളിച്ചുനോക്കി. ഏറെനേരം പ്രതികരണമൊന്നുമില്ല....

നാല്‌

ഏറെ നാൾ കഴിയുന്നതിന്‌ മുമ്പുതന്നെ ക്ലബ്ബിന്‌ ഒരു മൂന്നാമത്തെ നില കെട്ടിടം പണിയാനുളള ആലോചനകൾ ഉണ്ടായി. ശ്രീധരൻ മാഷാണ്‌ ഒരു യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്‌. മൂന്നാംനില ശീതികരിച്ച ഒരു ഓഡിറ്റോറിയമാക്കി തീർക്കാമെന്നും അതിൽ സുകുമാരകലകളായ നൃത്തനൃത്ത്യങ്ങളെയും മറ്റ്‌ പാരമ്പര്യകലകളെയും വളർത്തുന്നതിന്റെ ഭാഗമായി, സ്‌റ്റേജ്‌ പ്രോഗ്രാമുകൾ സംഘടിപ്പിക്കാമെന്നും മാഷ്‌ അഭിപ്രായപ്പെട്ടു. “നമുക്ക്‌ അതിന്‌ എക്‌സ്‌ക്ലൂസീവ്‌ ക്ലബ്ബ്‌ എന്ന്‌ പേരിടാം. മികച്ച ഭൗതിക സൗകര്യങ്ങളോടെ സുഖകരമായി കലാപരിപാടികൾ ആസ്വദിക്കാന...

ഒന്ന്‌

പ്രിയപ്പെട്ട പ്രേംജിത്ത്‌, ഇതേവരെ നിനക്ക്‌ എഴുതുമ്പോൾ ഒരു അഭിസംബോധനയുടെയോ മുഖവുരയുടെയോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല എന്ന്‌ നിനക്കറിയാവുന്നതാണ്‌. പക്ഷേ ഇപ്പോൾ അത്‌ അത്യാവശ്യമായിരിക്കുന്നു എന്ന്‌ തോന്നുന്നു. ഉളളിലെവിടെയോ അകൽച്ചയുടെ അസ്വാസ്ഥ്യങ്ങൾ മുളപൊട്ടാൻ തുടങ്ങുമ്പോഴാണ്‌ സംഭാഷണങ്ങൾക്കിടയിൽ-എഴുത്തിനിടയിൽ ആലങ്കാരികപ്രയോഗങ്ങളും ഉപചാരവാക്കുകളും കയറിവരുന്നത്‌ എന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അതേ, എനിക്ക്‌ നിന്നെയും സംശയിക്കാതിരിക്കാൻ കഴിയുന്നില്ല. കാരണം എന്തെന്നല്ലേ? എല്ലാം നിനക്ക്‌ വ്യക്ത...

തീർച്ചയായും വായിക്കുക