ബിജു കാഞ്ഞങ്ങാട്
സ്വപ്‌നം
അലാറം വെച്ച് കൃത്യമായ് പ്രേമിച്ച് ഇസ്‌തിരിയിട്ട് ശ്വസിക്കുന്നവനെക്കാൾ ഒറ്റയാനായ് കാടിളക്കി മരിച്ചവനെയാണ് എനിക്കിഷ്‌ടം. ഒറ്റവെടിക്ക് തീർന്നാലെന്താ ഇടിമിന്നലിന്റെ സ്വപ്‌നങ്ങളുണ്ടല്ലോ. Generated from archived content: aug_poem11.html Author: biju_kanhangad
മിസ്സിങ്ങ്
ദിനവും പോസ്‌റ്റോഫീസിലെത്തി വെറും കൈയോടെ മടങ്ങിയാലും ഉച്ചകഴിഞ്ഞ് വെയിലൊന്നു ചായുമ്പോൾ കണ്ണുകളറിയാതെ പോസ്‌റ്റ്‌മാനെ തേടുന്നു. ‘മിസ്സിങ്ങ്’ ആവാമല്ലോ. Generated from archived content: poem_april7.html Author: biju_kanhangad