ബിജു.കെ. ചുഴലി
ദ്വൈതം
വളരെ വിചിത്രമെന്ന് നമുക്കെല്ലാം തോന്നിയേക്കാവുന്ന ഒരു ഉദ്ദേശത്തോടെയാണ് ഗൗതമൻ മൂന്നാം ദിവസവും അവധിയെടുത്ത് നഗരത്തിന്റെ കോണിലുള്ള ബസ്സ് വെയിറ്റിംഗ് ഷെഡ്‌ഡിൽ കാത്തിരിക്കുന്നത്. അവിശ്വസനീയമെന്നോ വെറും കെട്ടുകഥ എന്നോ മറ്റുള്ളവർ അവന്റെ അനുഭവത്തെ തള്ളിപ്പറഞ്ഞേക്കാം എങ്കിലും ഗൗതമനെ അടുത്തറിയുന്ന നമുക്ക് അവൻ പറഞ്ഞ വാക്കുകളെ അവിശ്വസിക്കാൻ വയ്യല്ലോ. നഗരത്തിലെ ഒരു സർക്കാർ ഓഫീസിൽ ലാസ്‌റ്റ് ഗ്രേഡ് തസ്‌തികയിൽ നിയമിതനായിട്ട് ഏഴു മാസം തികയുന്നതേ ഉള്ളൂ. വളരെ തിരക്കു പിടിച്ച ഓഫീസ് ആയതിനാൽ അവധി അനുവദ...
യാത്രയയപ്പ്
പത്തേന്റെ നന്മകളെക്കുറിച്ച് വാതോരാതെ വാഴ്‌ത്തപ്പെടുന്ന അനുസ്‌മരണ സമ്മേളങ്ങൾ പോലെതന്നെയാണ് ഒരു യാത്രയയപ്പ് ചടങ്ങിലെ ആശംസാപ്രസംഗങ്ങളും എന്ന നിഗമനത്തിൽ ജയചന്ദ്രൻ എത്തിചേർന്നത് അയാളുടെ യാത്രയയപ്പുയോഗം നടന്നുകിഴിഞ്ഞിട്ടും ഒരു മാസം വൈകിയാണ്.
“നീണ്ട ബസ്സ് യാത്രകൾ
ആയുസ്സിന്റെ കാൽഭാഗം ജീവിച്ചു തീർത്ത ബസ്സ് വെയിംറ്റിഗ് ഷെൽട്ടറുകൾ, ഓഫീസ് മുറികൾ, ഫയലുകൾ, ധാർഷ്‌ട്യപ്രകടനങ്ങൾ.....”
തികച്ചും യാന്ത്രികമായി തേഞ്ഞുതീരുകയായിരുന്നു തന്റെ ജീവിതം എന്ന് ഞെട്ടലോടെ ജയ...