ബിജു ഗോപാൽ, സ്വിറ്റ്‌സർലാന്റ്
തിരസ്‌കൃതി
ഒറ്റനക്ഷത്രം കത്തുന്ന രാത്രി വഴിമരങ്ങളിൽ നീലവെളിച്ചം ഹേമന്തം തുളക്കുന്ന നിലവിളി വായിൽനിന്നും, വഴി കുതറിയോടുന്നു ഇനി, രാത്രിയും, നക്ഷത്രങ്ങളുമില്ല ഊടുവഴികളും കൂട്ടരുമില്ല. നിലവിളിക്കരുകിൽ നിമിഷം നിലച്ചു തലയോട്ടി തിങ്ങി വിങ്ങി താഴെ വീണു മുഖം വഴുതിപോയതിനാൽ മനുഷ്യനല്ല ആയതിനാൽ തിരയേണ്ടതില്ല. ജീവിതവും ഹൃദയവും നിലച്ചു ജനനവും, മരണവും നിലച്ചു ഇരുളും, വെളിച്ചവും പൊലിഞ്ഞു കഥാവശേഷം കാലവും കഴിഞ്ഞു. കൊലക്കയർ ഇനിയും മുറുക്കുക ഉദയമാകുന്നു കൊലമരം. Generated from archiv...