ബിനു ആനമങ്ങാട്
വനസ്ഥലി
ഞാന്‍ഒരു പ്രദേശമാണ്.ഒറ്റ നോട്ടത്താല്‍ കാണാനോ കേള്‍ക്കാനോ സാധിയ്ക്കാത്തഒരു വാസ സ്ഥലം.സമതലമല്ല,മരുഭൂമിയല്ല,പര്‍വ്വത ശിഖരമല്ല.എന്നാല്‍,കുന്നും കുഴികളുമുള്ളപച്ചപ്പും മുള്‍പ്പടര്‍പ്പുമുള്ളതരിശും തളിരുമുള്ളഒരു പ്രദേശം.ഒരൊറ്റ സ്പര്‍ശം കൊണ്ടുപുഷ്പിയ്ക്കുന്നവൃക്ഷങ്ങളുണ്ടെന്നില്‍.ഒരൊറ്റ നോട്ടം കൊണ്ടുസുഗന്ധം പൊഴിയ്ക്കുന്നകസ്തൂരി ഗര്‍ഭങ്ങളുണ്ട്.ഒരു വെറും വാക്കിനാലുണങ്ങിക്കരിയുന്നതായ്ത്തടികളുണ്ട്.ഉഗ്ര വൈരത്താല്‍ പോരിനു വരുന്നപാമ്പും നരികളുമുണ്ട്.അതെ,കാട്ടു മൃഗങ്ങളും കാറ്റാടിമരങ്ങളുംപുല്‍ച്ചാടികളും പാതിരാക്കൊ...