Home Authors Posts by ബിജോയ്‌ ചന്ദ്രൻ

ബിജോയ്‌ ചന്ദ്രൻ

3 POSTS 0 COMMENTS

തിരുത്ത്‌

തിരിച്ച്‌ നൽകുക നരകമൊക്കെയും ഉടഞ്ഞവാക്കിന്റെ കറുത്ത ശംഖുകൾ; തുളഞ്ഞ കണ്ണുകൾ തിരിച്ച്‌ നൽകുക തിരക്കിനാവുകൾ വിഴുപ്പിലേയ്‌ക്കല- ഞ്ഞടിഞ്ഞ രാവുകൾ കഴിഞ്ഞ ജന്മത്തിൻ ജ്വരത്തുരുത്തുകൾ; നിനക്കുമാത്രമായ്‌ കരുതിവെച്ചൊരു തപിച്ച പുസ്‌തകം മരിച്ചൊരോർമ്മതൻ നദിത്തിളപ്പുകൾ. Generated from archived content: jan_poem5.html Author: bijoy_chandran

പേപ്പർവെയ്‌റ്റിൽ ഒരു കടൽ

കനം മറന്നുപോയ കടലാസിനു മുകളിൽ കടലിന്നാഴങ്ങൾ കാണിക്കും അക്വേറിയം, ശംഖുകൾ, നമുക്കൂളി യിടുവാൻ ജലമാർഗം തന്നിടും പായൽവാതിൽ ചുവപ്പിൽ പച്ചക്കാലം, പുള്ളിയിൽ മഞ്ഞ, മിഴി- ത്തുള്ളിയിൽ നിലച്ചൊരു വേഗമായ്‌ ഒരു മത്സ്യം. ജനൽ പെട്ടെന്നൊരുവെയിൽ പാളിയായ്‌ നിന്നിൽക്കൂടി ഓർമ്മയിൽ കാണിക്കുന്നു ജാഗരവർണ്ണങ്ങളെ. ഒതുങ്ങുന്നൊരു വെറും ചില്ലുഗോളത്തിൽ നീല- ക്കടലിൽ മുങ്ങിപ്പോയ കാടിന്റെ നിലവിളി. Generated from archived content: poem2_aug17_07.html Author: bijoy_chandran

പരിധി

മൊബൈൽഫോണിൽ നിന്നിപ്പോൾ മുറിഞ്ഞ്‌ മുറിഞ്ഞ്‌ നിന്റെ യാത്ര അലഞ്ഞെത്തും ഓർമ്മഭാഷണം. റെയ്‌ഞ്ചില്ലാത്ത വിദൂരമാം ഏതോ സ്ഥലത്തുകൂടി ബസിലിരുന്ന്‌ നീ പോവുകയാണോ? അതോ മഴക്കൊമ്പുകൾക്കിടയിൽ കുരുങ്ങി നനഞ്ഞ്‌ കുതിർന്നുവോ ഒച്ച? മരക്കൂട്ടങ്ങൾക്കിടയിൽ കറങ്ങി ഒടിഞ്ഞ്‌ നുറുങ്ങിയ ജലശബ്ദം പോലെ. തണുപ്പിൽ മരവിച്ചുതീരും ഇലമിടിപ്പുകൾ പോലെ, മലകളിൽ തട്ടിത്തെറിച്ച്‌ തിരിച്ചെത്തും ധ്വനിപോലെ കാറ്റ്‌ പിച്ചിപ്പറിച്ച മഞ്ഞുപോലെ കടലാസ്‌പൂക്കൾ വിതറിയ പോലെ ഇടയ്‌ക്കിടെ കടലിരമ്പി മൗനത്തിൽ തപ്പിത്തട...

തീർച്ചയായും വായിക്കുക