Home Authors Posts by ഊരാളി

ഊരാളി

10 POSTS 0 COMMENTS
തിരുവനന്തപുരം ജില്ലയിലെ, നെയ്യാറ്റിൻകര താലൂക്കിൽ കാരോട് എന്ന പ്രദേശത്താണ് ജനനം. കേരള യൂണുവേഴ്സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിൽ ബിരുദം.

പുനർവിചാരം

  പ്രണവനാദംപോൽ പ്രതിധ്വനിച്ചതാം പുനർജനിസ്വരം - 'പുരോഗമനകവി' ഒരുമയ്ക്കരുമയായിക്കരെയാർന്ന പെരുമീനാമീവാനിയോസ് പ്രമഥിതം നേർമ്മയാം താഴ് വാരം കണ്ടിറങ്ങി ശൈലം "നീലവാനം മേളിൽ ചോന്ന ഭൂമി താഴെ" 'കുഴൽകണ്ണാടി'യെന്നുപമിച്ചൊരുവൻ 'ഭൂതകണ്ണാടി'യെന്നാക്ഷേപിച്ചപരൻ പണ്ടൊരു "വൈരുദ്ധ്യരാട്ട"രുളി: "സഭാ- മാറിലൊട്ടിയതരചനോ? യോഗിയോ?" ലോകമേ താപസം, താപസ്യം ജീവിതം ലോപനം കൂടാതൊഴുകിയ താപസൻ വേദപ്രമാണദ്വയമിഹത്യർക്കേകി വാക്കായ്, കർമ്മമായീ ഗിരിദീപധ്വജം അറിവാകാനറിയാത്തോരീന്നു വിത്തം അറപ്പില്...

ഇരുട്ടാണെനിക്കിഷ്ടം

തുറന്നാർദ്രനായഴി- മുത്തി നില്ക്കേ കണ്ടോരം മന്ദഗ കാമിനിയെ. കടക്കണ്ണെറിഞ്ഞുകൊ, ണ്ടിടയ്ക്കിടയ്ക്കൊളികൺ തൊടുത്തുകൊണ്ടവളോ തിടമ്പേറ്റി നടപ്പൂ. സ്വൈരിണിയെ കണ്ടപ്പോൾ വേടന്റെയമ്പുകൊണ്ട പൈങ്കിളിപോലെ ഞാനോ പിടച്ചു; അചേഷ്ടനായ്. ഉള്ളിൽ രാഗാഗ്നി പൊട്ടി, തുള്ളാതെ മനം തുള്ളി! കിള്ളാതെയുടൽ കിള്ളി പൂത്തുലഞ്ഞപോലായി. കണ്ണിലിരുട്ടിഴഞ്ഞു, ഉള്ളറ പൂട്ടി,യിരുൾ കണ്ണന്റെ ഗോപവൃന്ദം പോലെന്നുടൽ പൊതിഞ്ഞു. ഇരുട്ടാണെനിക്കിഷ്ടം, ഇരമ്പുമകക്കടൽ- ത്തിരേലലയാനിഷ്ടം! ഇരുളെന്നെ പിണഞ്ഞു. പിന്നെ ഞാനില്ല!യെങ്ങോ മറയുന്...

ശ്രോതാക്കളോട്….

          പണ്ടെന്റെ നാട്ടിലേ! യോടിട്ടൊരു വീട്ടിൽ കണ്ടു ഞാൻ ശുഭ്രശ്യാമദൃശ്യമാധ്യമം. വാർത്ത കേൾക്കാനേറെ ജനം കൂടീരുന്നു; വാർത്തികനൊറ്റയാളൊരൊറ്റ നിസ്വനം. വാർത്തകേൾപ്പോരവർ ചിന്തിക്കും കണ്ടെത്തും വാർത്തയിൽ കുടികൊള്ളുന്ന സത്യത്തെയും. ചർച്ചയോ പതിവായിരുന്നു! അന്നൊക്കെ ചേർച്ചയുമുണ്ടായിരുന്നവർ ഹൃത്തിലും. ഇന്നെന്റെ നാട്ടിലോ!രോരോ ഗൃഹത്തിലും മുറിയ്ക്കകത്തും വർണ്ണദൃശ്യമാധ്യമം. വാർത്ത വായിപ്പോരോ രണ്ടായി, മൂന്നായി; കൂട്ടം വിട്ടൊന്നായി വാർത്ത കേൾക്കുന്നോര...

നന്ദു മഹാദേവ മരിച്ചിട്ടില്ല

          ജീവനറ്റ ചിപ്പീലത്രേ നിത്യവിദ്രുമം ജനിപ്പൂ! ജീവൻ മേനി വിടുമ്പോളേ സ്മൃതി വിടരൂ! സ്മരണാംബുജമിറുക്കാൻ നിലയില്ലാക്കയം നീന്തും, സ്മയപൂർവ്വം പൂതിരയും, പൈതലാണുഞാൻ. ഓർക്കാനിഹയാശ്വസിക്കാൻ മണ്ണിൽ വിസ്മയം തീർത്തോനെ ഓർത്തുപാടിടുന്നേനവൻ മൊഴിമുത്തുകൾ. സ്വർഗ്ഗം പൂകുംമുൻപേയിഹം സ്വർഗ്ഗമാണെന്നോതിയവൻ, സ്വർഗ്ഗിപോലെ ജീവിച്ചിടം സുവർണ്ണമാക്കി. പതറാതെയെരിയണം, പുകയാതെ ജ്വലിക്കണം, ഒരു മാത്ര മാത്രാണേലും പടർന്നീടണം. എരിഞ്ഞമരും നേരത്തും വെളിച്ചമായ് തീർന്നീടേ...

മരണനിദ്ര

            മരണമതോ വൈഷമ്യഗാഥ! ചരണമതോ വൈധുര്യവ്യഥ! 'തരണ'മതോ വൈയർത്ഥ്യവേല! സരണമതോ വൈധേയരീതി! മരുയെഴും വഴിയമ്പലത്തിൽ മകിഴുവതിന്നവളന്നുപോയി. മരമുറി, വീടാളേതുമില്ല മടങ്ങുമോ? മതിവരും നാളെ. ചമയങ്ങൾ മെല്ലെ അഴിച്ചേ! ചങ്കിലെ പൊൻതാലിയും നീക്കി; കുങ്കുമക്കുറിയവർ മായ്ച്ചേ. പൂർണ്ണേന്ദുപോലവളോ തഞ്ചി. വെള്ളമൊഴിച്ചംഗം തുടച്ചു; വെൺപട്ടുടയാട ചമച്ചേ; വെള്ളപുതച്ചിറയേ കിടത്തി. വെള്ളിടി എൻ കരളിൽ ധ്വനിച്ചു. "'ഗമന'മിനി അന്യമാകുക"- യെൻ നിനവിലീര വ...

യേശുവും സക്കേവൂസും

        യുവകോമളാംഗനീശോ മൃതിനേരം കുറിച്ചുള്ളിൽ യാഗപീഠ ലക്ഷ്യസ്ഥാനേ വേച്ചു ദുഃഖത്താൽ. യാജകനാ,യാജമായീ ജനാവലീലേകനായി ജറീക്കോ പട്ടണ മദ്ധ്യേ വെന്തുരുകിയാൻ. മനമാടാ,തിഴവിഹം വരഞ്ഞിട്ട വഴിയിലൂ- ടൊരടി വയ്ക്കും മുൻപവൻ ഓർത്തൊരായിരം: "കഴിയുമോ പാനപാത്രം എടുത്തു മാറ്റീടുവാനീ കദനവാരിധീന്നു നീ കരകയറ്റൂ! തിരുഹിതം നിറവേറ്റാൻ മനസ്സുള്ളിൽ നുകമേന്തി നടകൊൾവാനടിയനോ ഹിതം, അറിയൂ!" ഉള്ളെരിയും കനൽപോലെ, ഘനശ്യാമാവൃതമായ ഉദയമിത്രൻ പോല,വൻ ചിരി പരത്തി. അനുഗതമക്ഷീന്നാരോ മറച്ച,വൻ വ്...

ഹൃദയപൂർവ്വം..,

  ചങ്ങാതിതന്ന നൽ പകിട്ടുള്ളാപ്പീലി പുസ്തിക്കഴകേഴും നല്കി. കൂരിരുട്ടിലാമഗ്ന പെരുങ്ങാപ്പീലി, ആകാശമുറ്റത്തു കണ്ടേൻ. വർണ്ണങ്ങളേറെയും കൺപൂട്ടി മേവുന്നു മായാമയൂകത്തെ പോലെ. തിളങ്ങാവർണ്ണങ്ങളാകമേ ശോഭിച്ചു, തമസ്സല്ല,റിവിൻ ചായം. ക്ഷണം കേട്ടാക്ഷണം ത്യജിച്ചീ ഭൂമുഖം സർവ്വജ്ഞ സന്നിധേയെത്താൻ. വീടുവിട്ടിറങ്ങും മുൻപച്ഛനവളോ- ടോതിയീ രഹസ്യം ചെമ്മെ: "ദേഹമീ ധൂളിയിൽ കലരും വരേയ്ക്കും ഉണ്മയായ്, പുത്രിയായ് തീരൂ. എൻ പുത്രിയെന്നിന്നെല്ലാരുമാർക്കുമോർക്കൂ! നാളെ ഞാൻ നിന്നുടെ അച്ഛൻ. ജീവിച്ചു നേ...

വിടവുകൾ പെരുകുന്നു….

      പെരുകുന്നങ്ങിങ്ങെങ്ങുമച്ചുപോൽ വിടമ്പുകൾനികത്താനൊരുങ്ങാത്ത ഗർത്തമാം പിളർപ്പുകൾമണ്ണകേ അലിഞ്ഞവർ, അഗ്നിയിൽ അടിഞ്ഞവർ, വിണ്ടലം വാഴും സൂരി തീർത്തതാം വിടമ്പുകൾ.വിറപൂണ്ടേതോ വക്കി, ലൊതുങ്ങിയ ദേശത്തെ-കവിതാരോമത്തിന്റെ കഞ്ചുകം പുതച്ചവൾ!ചിറകറ്റുവീണിട്ടും താളക്കേടൊന്നില്ലാതെഭുവനം കേൾക്കെ പാടി "അരുതേ! മാനിഷാദ! "മരണം വിളിപ്പോളം വനത്തിൻ കാവലായോൾ!മലകൾക്കുയിർപ്പേകാൻ ഉണർത്തുപാട്ടായവൾ!വിടരും വരിക്കുള്ളിൽ പെൺസ്വരം ഒളിപ്പിച്ചോൾ! നിശബ്ദം തോർന്നൊഴിഞ്ഞു; ഉദിച്ചു വിടമ്പുകൾ!"മോഹിക്ക! വെറും മോഹ, മ...

മരണം പിറക്കുന്ന ഇടം

      മമമരണം ചുമക്കുന്നുണ്ടു ഞാൻ;തവസ്മൃതിയിലിടം തേടുന്നു ഞാൻ.പൊടിയീന്നുയിരേറ്റയീയുടലിന്ന­-വിടടിയുവാനഭിവാഞ്ഛിച്ചിരിപ്പു.ഗർഭം ചുമക്കുന്ന നാരിപോലെമമഗർഭിതം ചുമക്കുന്നു നിന്നെ.ഇന്നു ഞാൻ നിന്നെ ചുമ്മുന്നു നാളെ-നീയെന്നെ ചുമന്നിടും നാൾ വരും.നീ കനവിൽ തികട്ടും കിരാതൻ,നീ കനിവിൽ നിഴറ്റും നിഹീനൻ,“വാഴക്കുല”യിലെ “തമ്പിരാൻ” പോലെതട്ടിപ്പറിക്കുമെൻ സ്വപ്നങ്ങളെ.നീയെന്റെ ഉള്ളുയിരിനെ്റ ശ്വാസം!നീയങ്ങകലേയ്ക്ക് പോയിടുമ്പോൾ,നീയെൻ മേനിയിൽ ലേപനഗന്ധം;നീയെന്നരികിലെരിയും ചിരാതും.നൃപനായ് ജനിച്ചോനരോചകം-നീ...

വ്യാളീകം

  തരുക്കൾ തിങ്ങിയ കാടന്നവനൊരുകഞ്ചുകകൂടാരമായി. മാനവർ തങ്ങി, ഞരങ്ങും കൂടൊരുകാനനപഞ്ചകമായി. കുണ്ഠിതമുണ്ടതിലല്പം, ചൊല്ലാൻകേരളസന്തതിയെന്ന്. ഈ വിപിനം വിട്ടുപറക്കാൻ ഞാനൊരുപതംഗം ആയിരുന്നെങ്കിൽ! കണ്ടുകേട്ടങ്ങെരിയാൻ, മാമക-സങ്കല്പത്തിലുറങ്ങാൻ, ആവതില്ല നിനയ്ക്കാൻ, കാരിയം'വിഹ്വലനിർന്നര ദേശം!'കണ്ണുകൾ കെട്ടി നടക്കും മാനവർകൊണ്ടുകൊടുത്തേറുന്നു. കട്ടുമുടിക്കും, ചേതകശീര്‍ഷകംവിറ്റുത്തുലച്ചീടുന്നു. സ്നേഹത്തിൽ ഉരുവാർന്നൊരു കുഞ്ഞിന്സ്നേഹത്തിൻ പാലീമ്പാൻഅംശം തെല്ല് കൊടുത്തീടാതെകൊന്നു! മുളയിൽത്തന്നെ. അച്ഛനോടൊത്ത...

തീർച്ചയായും വായിക്കുക