Home Authors Posts by ബിജോ ജോസ് ചെമ്മാന്ത്ര

ബിജോ ജോസ് ചെമ്മാന്ത്ര

0 POSTS 0 COMMENTS

ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍

ചെറിയ ചെടിച്ചട്ടികളില്‍ എന്തോ ചിന്തിച്ചു നിന്ന രണ്ട് ബോണ്‍സായി മരങ്ങള്‍ക്കിടയിലായിരുന്നു ഗിനിപ്പന്നികളുടെ കൂട്. ഇരുവശത്തും ആജീവനാന്ത ശൈശവം പേറിയ ദുഖത്തിന്‍റെ തണല്‍ പടരുന്നതും നോക്കി കൂടിനുള്ളില്‍ ഗിനിപ്പന്നികള്‍ നിസംഗതയോടെ കിടന്നു. നേര്‍ത്ത കമ്പി അഴികള്‍ക്കിടയിലൂടെയുള്ള അവരുടെ നോട്ടം എന്നെ അസ്വസ്ഥമാക്കാറുണ്ട്. ചില ജീവിതങ്ങള്‍ സഹജീവികളുടെ നിലനില്പ്പിനാണെന്ന സത്യം അവ ഓര്‍മ്മിപ്പിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ സ്വകാര്യതയിലേക്ക് രണ്ടു ഗിനിപ്പന്നികള്‍ കടന്നുവന്നത്. എട്ടു വയസ്സുകാരിയായ ...

സാമൂഹ്യമാറ്റത്തിന് കളമൊരുക്കും കളിക്കളങ്ങള്‍

"Sport has the power to change the world. It has the power to inspire. It has the power to unite in a way that little else does. It speaks to youth in a language they understand. Sport can create hope where once there was only despair." - Nelson Mandela സമൂഹത്തിലെ വിവിധ വര്‍ഗ-വര്‍ണ-സാംസ്കാരിക തലത്തിലുള്ളവരെ പ്രായവ്യത്യാസമെന്യേ ഒരുമിച്ചുകൂട്ടുവാന്‍ മറ്റേത് മേഖലയേക്കാളധികം കായികരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. സ്പോര്‍ട്ട്സിലൂടെ പുരോഗമനമെന്ന നൂതന ചിന്ത ആഗോളതലത്തില്‍ ഗുണകരമായ സാമൂഹ്യമാറ്റത്തിന് തുടക്ക...

കൊലുസ്സിട്ട പെണ്‍കുട്ടി

സ്ക്കൂളിലെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നെടുത്ത പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന ചിത്രമായിരുന്നു പത്രത്തിലെ വാര്‍ത്തയോടൊപ്പം ഉണ്ടായിരുന്നത്. ഭംഗിയായി പിന്നിയിട്ട തലമുടി പെണ്‍കുട്ടിയുടെ തോളിന്‍റെ ഇരുവശങ്ങളിലൂടെ മുന്നോട്ടിട്ടിരുന്നു. ആ തിളങ്ങുന്ന വലിയ കണ്ണുകളിലേക്ക് അയാള്‍ നോക്കി. ചുറ്റും നിറഞ്ഞ കറുത്ത മെല്ലിച്ച അക്ഷരക്കൂട്ടങ്ങളുടെ ആക്രമണം അവളുടെ മുഖത്ത് ഭയത്തിന്‍റെ നേരിയ നിഴല്‍ വീഴ്ത്തിയിരുന്നതായി അയാള്‍ക്ക് തോന്നി. വായനശാലയിലെ ഇരുണ്ട ഉള്‍മുറിയില്‍ സൂക്ഷിച്ച പൊടിപിടിച്ച പത്രക്കെട്ടിനിടയില്‍ നിന്നും വ...

രാത്രി മഴ

സ്വീകരണപ്പന്തലിലെ കവാടത്തിന് മുന്നില്‍ പുഞ്ചിരിതൂകുന്ന നേതാവിന്‍റെ ചിത്രം കമനീയമായി അലങ്കരിച്ചിരുന്നു. സ്വീകരണ പരിപാടി വിളംബരം ചെയ്ത് നാടുചുറ്റിയ കാറുകള്‍ ഒന്നൊന്നായി തിരിച്ചെത്തി. മൈതാനത്തെത്തിയ ശിങ്കാരി മേളക്കാര്‍ വാദ്യോപകരണങ്ങള്‍ പൊതിഞ്ഞ തുണിക്കെട്ടുകള്‍ അഴിച്ച് ചെണ്ടയും കുഴലുമൊക്കെ തുടച്ചു മിനുക്കി. മേളക്കാരില്‍ ചിലര്‍ ചെണ്ടയോട് ചെവി ചേര്‍ത്ത് അതില്‍ കോലുകൊണ്ട് പ്രത്യേക താളത്തില്‍ തട്ടി ശബ്ദവ്യതിയാനമനുസരിച്ച് ശ്രദ്ധയോടെ ചെണ്ട മുറുക്കിക്കൊണ്ടിരുന്നു. പകിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബാന്...

സ്ത്രീവേട്ടയുടെ രാഷ്ട്രീയം

ഏതൊരു വേട്ടയാടലിലും ഇരയും വേട്ടക്കാരനുമുണ്ട്. ഓരോ വേട്ടയുടേയും അസൂത്രണവും നടപ്പാക്കലും വേട്ടക്കാരന്‍ തന്നെനിര്വ്വ്ഹിക്കുമ്പോള്‍ അതില്‍ ഇരയുടെ പങ്ക് ഇരയായി മാറുക എന്നതു മാത്രമാണ്.ഒരു ഇരയും നായാട്ട് ആസ്വദിക്കുന്നില്ലങ്കിലും വേട്ടക്കാരന്റെര ത്രസിപ്പിക്കുന്ന അനുഭവമാണ് ഓരോ വേട്ടയും.കിരാതമായകാട്ടുനീതിയില്‍ അക്രമിക്കാനെത്തുന്ന വേട്ടക്കാരില്‍ നിന്നും വന്യമൃഗങ്ങളില്നി‍ന്നും രക്ഷപെടാന്‍ നിതാന്ത ജാഗ്രത പുലര്ത്തേ ണ്ടത് ഓരോ ഇരയുടെയും ബാധ്യതയാണ്.എന്നാല്‍സാമൂഹ്യസാംസ്കാരിക വളര്ച്ച് പ്രാപിച്ച ഒരു പരിഷ്കൃത സമൂഹ...

ഹരിത കേരളവും വികസന സ്വപ്നങ്ങളും

കേരളത്തില്‍ ഇന്ന് പൊതുസമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതും വികസനവും അതിനോട് ബന്ധപ്പെട്ട വിഷയങ്ങളുമാണ്.സ്വപ്നപദ്ധതികള്‍ കുന്നുകൂടുന്ന ഈ കാലം വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിവരെ ചിലര്‍ വിശേഷിപ്പിക്കുന്നു.സര്‍ക്കാര്‍‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ഒരുക്കിയിരിക്കുന്ന പല പരസ്യവാചകങ്ങളും കാണുമ്പോള്‍ ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ അറിയപ്പെടാന്‍ സംസ്ഥാനം കൊതിക്കുന്നതായി തോന്നാറുണ്ട്.വളരെ വലിയ കിനാവുകളാണ് എല്ലാവരും കാണുന്നത്. കേരളത്തിന്‌ മുകളിലായി വളരെ ഉയരത്തില്‍സ്...

മൃത്യു കാക്കുന്ന ജീവിതങ്ങള്‍

ശൈത്യകാലത്തെ ഇരുള്‍ മൂടിയ ഒരു സായാഹ്നത്തിലെ അലസമായ പത്രവായനയിലാണ്, ഉള്‍ത്താളുകലളില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് . കൊടും ദാരിദ്രത്തില്‍ മനം നൊന്ത് വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്ത . സാക്ഷരതയിലും പ്രബുദ്ധതയിലും മുന്‍പന്തിയിലെന്നവകാശപ്പെടുന്ന കേരളത്തിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത് . ക്ഷണനേരത്തേ ആയുസ്സേ പൊതുവേ വയനക്കാരുടെ മനസ്സില്‍ വാര്‍ത്തകള്‍ക്കുണ്ടാവുകയുള്ളൂ . ഒരായുസ്സ് സുഖദു:ഖങ്ങള്‍ പങ്ക് വെച്ച് ജീവിച്ച ഈ ദമ്പതികളുടെ ഇടയില...

തീർച്ചയായും വായിക്കുക