ഭാസി പാങ്ങിൽ
കണ്ണടുപ്പം
ഇരു കണ്ണുകൾ തമ്മിലെന്ത്? നോട്ടം പകുക്കുവാൻ കാമന കടയുവാൻ ധൂസരക്കിനാക്കളെ കണ്ണിയിണക്കുവാൻ വെള്ളിവെട്ടങ്ങളോട് കണ്ണിറുക്കുവാൻ... കാഴ്‌ചകൾ വെറും കാഴ്‌ചകളാണെന്നും കൺപീളയാണെ സത്യമാണെന്നും കണ്ണിണകൾ പിറുപിറുത്തു വിയർത്തൊലിച്ചതെന്തിന്? ഇരുകൺപോളകൾ ഒരു കൺപോള ചിമ്മാതെ രാപ്പകൽ ഇണചേരുന്നതെന്തിന്? കിനാപേടകം കൃഷ്ണമണിയായ് കാക്കുവാൻ ഈ കൺപീലിയെന്തിന് തുറുമ്പുകാട്ടണം? കർമ്മബന്ധങ്ങളെ ചുംബിച്ചിണക്കുവാൻ ആയിരം കണ്ണുകൾ കൊരുക്കേണ്ടേ പിന്നെ. Generated from archived content: poem3_m...
ക്ലിപ്തം
ഒരണുനീളത്തിലും ഒരണുവീതിയിലും എന്തൊരു ചുവയാണീയിഷ്‌ടത്തിന്. നിന്നേക്കാൾ വലിയ മുഖം മറ. തുടരെ വാക്കുചോർച്ചക്കിടയിൽ നവജാതശൂന്യത. അല്ലെങ്കിൽ അഭിജാത കേവലനിസ്സാരത. വലുതിനും ചെറുതിനും ഇടയിലുളള വട്ടപ്പൂജ്യങ്ങളുടെ പിടഞ്ഞൊടുങ്ങൽ; വരികൾ നിസ്സംഗരാണ് തത്ത്വബോധങ്ങളെത്ര കൃശം! എത്ര സ്ഥൂലം ഹൃദയമർശനം!! വരണ്ട നാക്കിൽ വാക്കു വിതച്ച് വരികളുടെ മുകുളനം നുണയാൻ ക്ലിപ്ത ഹൃദയമിടിപ്പു കരുതുക. ബോധാവയവങ്ങൾ പുഷ്‌ടിയുളള പേടുകളാകട്ടെ. Generated from archived content: poem1_oct6.html Author...