ഭാനുമതി മേനോൻ
ഉൾക്കാഴ്‌ച
കരളിലിക്കിളി കൂട്ടുന്ന തോടുകൾ കളകളം തോടിപാടുന്ന വേളയിൽ കദനഭാരമിറക്കാൻ പുലരിയിൽ കവിതമൂളീ നടത്തം തുടർന്നു ഞാൻ. വഴിയിലീർപ്പപ്പതുക്കം പ്രശാന്തത വഴിവതൊക്കെ പ്രണവമന്ത്രാക്ഷരം വിവിധപുഷ്പം വിടർന്ന പരിമളം സുഖദ സാന്ദ്രമെന്നിന്ദ്രിയാസ്വാദനം. പരമ ജ്യോതിസ്സുതിർത്ത ദീപ്താർണ്ണവ- ച്ചുഴിയിലാഴ്‌ന്നെന്റെ ചിന്തകൾ പൊന്തവെ മതിയിലാനന്ദ നിർവൃതിയേറ്റുവാൻ പതിയെയെത്തിനാൾ ഭാവനാസുന്ദരി. നറുതുഷാരപ്പരിരംഭണാലസ്യ- നെറുകിൽ നിന്നൂർന്നു വന്നൂ സമീരണൻ തഴുകിയെന്നുളളിലൂറ്റം നിറയ്‌ക്കവെ ഒഴുകിയെത്തിനാൾ കാവ്യകല്ലോലിനീ ഹരിതകമ്പളം...

രാഗലയം
എത്രയോ കാതമപ്പുറത്താകിലും, മിത്രമേ...നിന്നകത്തളവാടിയിൽ പൂത്തുലഞ്ഞതാമാർദ്രസൂനങ്ങളെ- പ്പുൽകി നിർവൃതികൊൾവു ഞാൻ തെന്നലാൾ നർത്തകീ ശലഭേശ്വരീമാരുടെ ഹൃത്തബദ്ധവർണ്ണാങ്കിതകഞ്ചുകം വിസ്തരിച്ചുലച്ചുന്മാദ വേഴ്‌ചയാൽ നഷ്‌ടസൗഭാഗ്യമെമ്പാടുമുണ്ണവെ, ഓർത്തുപോയ് സഖേ! നിന്നാത്മസൗഭഗം പാർത്തറിഞ്ഞതാമാത്മാർത്ഥ സൗഹൃദം നിത്യാസത്യാ സദാനന്ദ സാന്ദ്രകം ചിത്തമന്ദാര മൂറ്റുന്ന സൗരഭം. നീരസങ്ങളൊഴിഞ്ഞ സമാഗമം നിർമ്മലാത്മക തത്വകാവ്യാമൃതം തർക്കമറ്റുളള കൈവല്യഗീതകം തപ്തതയ്‌ക്കു പരിഹാരമോദകം. മെച്ചമാമൊരു കാവ്യം രചിക്കുവാൻ തൃപ്തഭാഷാപദർത്ഥ...