ഭാനു പാങ്ങോട്
പൊതുജനം
എംപിമാർക്കില്ലെതിർ എമ്മെല്ലേമാർക്കില്ല മന്ത്രിമാർക്കെന്നല്ല ഇല്ല ഗവർണ്ണർക്കും പൗവ്വർ വിടാത്തൊരു മാദ്ധ്യസ്ഥൻ പോലവേ സ്‌പീക്കർക്കുമില്ലതി- ലൊട്ടു വിയോജനം ആകയാൽ തക്കത്തിൽ വക്കം പറകയായ്‌ഃ പോരയീ ശമ്പളം പോരായ്‌മയെങ്ങളെ വേട്ടയാടുന്നിതേ, നിത്യച്ചെലവുകൾ പോലും നടത്തുവാൻ പറ്റാത്ത ശമ്പളം കൂട്ടണം സത്വരം സ്വീപ്പറും പീയൂണും ക്ലാർക്കുമാസൂപ്രണ്ടും ഞങ്ങളെക്കാളൊക്കെ സാലറിവാങ്ങുവോർ, ഏറെക്കുറഞ്ഞാ- ലൊരുലക്ഷമെങ്കിലും മാസവും കിട്ടിയാൽ മുട്ടാതെ പോയിടാം! കിമ്പളം കൂടാകിൽ ഒക്കെ സുഭിക്ഷമായ് തീർത്തിടാം ഭാവിയും ഇല്ലൊട്ടു സംശയ...
വാക്കും പോക്കും
വാക്കും പോക്കും നന്നായാൽ വായ്‌ക്കും നന്മകളെന്നെന്നും വാക്കും പോക്കും പാഴായാൽ വായ്‌ക്കാ ജീവിതമൊരുനാളും. Generated from archived content: poem30_sep.html Author: bhanu_pangodu