Home Authors Posts by ബാഹുലേയൻ പുഴവേലിൽ

ബാഹുലേയൻ പുഴവേലിൽ

0 POSTS 0 COMMENTS
ഏനാദി. പി.ഒ, കെ.എസ്‌. മംഗലം, വൈക്കം, കോട്ടയം ജില്ല, പിൻ - 686 608. Address: Phone: 9947133557

സിംഗപ്പൂർ വിശേഷം

സിംപ്പൂർ മൃഗശാല അടുത്ത ദിവസം പോയത്‌ സിംഗപ്പൂർ മൃഗശാലയിലേക്കാണ്‌. മൃഗശാല എന്നല്ല, സുവോളജിക്കൽ ഗാർഡൻ എന്നു പറയുന്നതാണ്‌ ശരി. സന്ദർശകർക്കു കാണാനായി ഇവിടെ വന്യമൃഗങ്ങളെ കൂട്ടിലടച്ചല്ല വളർത്തുന്നത്‌. വനത്തിൽ മൃഗങ്ങൾ എങ്ങനെ ജീവിച്ചിരുന്നോ ഏതാണ്ട്‌ അതുപോലെ തന്നെയാണ്‌. ആ മൃഗങ്ങൾ സുവോളജിക്കൽ ഗാർഡൻസിലും കഴിയുന്നത്‌. ഞാൻ തനിച്ചാണ്‌ പോയത്‌. ഭാര്യ കൂടെ വരാമെന്നു സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം അവൾ പിന്മാറി. വെയിലത്തും മൂന്നുനാലു മണിക്കൂർ മലയിലൂടെയും കാട്ടിലൂടെയും നടക്കണമെന്ന്‌ പറഞ്ഞ്‌ മക്കളാരോ അവ...

സിംഗപ്പൂർ വിശേഷം

ഫോർട്ട്‌ കാനിംഗ്‌ പാർക്ക്‌ സിംഗപ്പൂരിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ്‌, ഇതു ധാരാളം പൂന്തോട്ടങ്ങളുള്ള ഒരു നഗരമാണെന്ന്‌ കേട്ടിരുന്നു. ഇവിടെ എത്തിയപ്പോൾ, പൂന്തോട്ടങ്ങൾ ഉള്ള നഗരമെന്നല്ല, ഒരു വലിയ പൂന്തോട്ടത്തിനുള്ളിലെ ഒരു നഗരമാണ്‌ സിംഗപ്പൂർ എന്നു തോന്നി. നടപ്പാതയുടെ അരികിലെല്ലാം പൂക്കളുള്ളതും ഇല്ലതാത്തതുമായ ചെടികൾ നട്ടുവളർത്തിയിരിക്കയാണ്‌. അതോടൊപ്പം തന്നെ തണൽ നൽകുന്ന വലിയ വൃക്ഷങ്ങളുമുണ്ട്‌. ചെടികളുടെ മാത്രമല്ല വലിയ മരങ്ങളുടെയും ഉണങ്ങിയതും വേണ്ടാത്തതുമായ ചെറിയ കമ്പുകൾ മുറിച്ചുമാറ്റും. റോഡരി...

സിംഗപ്പൂർ വിശേഷം

വായന ഇവിടെ ഇവരോടൊപ്പമുണ്ട്‌. രാത്രി എട്ടരമണി കഴിഞ്ഞാണ്‌ സിംഗപ്പൂർ നാഷണൽ ലൈബ്രറിയിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങിയത്‌. അവിടെ പുസ്‌തകം തിരഞ്ഞെടുക്കുന്നവരുടെ തിരക്കിന്‌ അപ്പോഴും ഒരു കുറവുമില്ല. കുട്ടികളുമട വിഭാഗത്തിൽ ആറോ ഏഴോ വയസ്സുള്ള ചില കുട്ടികൾ, രണ്ടും മൂന്നും പുസ്‌തകം വീതം കയ്യിൽ പിടിച്ച്‌ ഇരിപ്പിടം തേടുന്നു. ചില കുട്ടികൾ കാർപറ്റ്‌ വിരിച്ചതറയിൽ ഷെൽഫിൽ ചാരി ഇരുന്നു പുസ്‌തകം മറിച്ചു നോക്കുകയാണ്‌. മേശയിൽ പുസ്‌തകം വച്ച്‌ ബുക്കും പേനയുമായി ഇരിക്കുന്നത്‌ മുതിർന്ന കുട്ടികളാണ്‌. സോഫയിൽ ചാരികിടന...

സിംഗപ്പൂർ വിശേഷം – 14

സിംഗപ്പൂരിലുള്ള മക്കളോടൊപ്പം ഒന്നോരണ്ടോ മാസം താമസിച്ചിട്ട്‌ തിരിച്ചു പോകാമെന്നു കരുതിയാണ്‌ ഞങ്ങളിവിടെ എത്തിയത്‌. ഇവിടെ വന്നിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു. നാട്ടിലേക്കു ഫോൺ ചെയ്യുമ്പോഴൊക്കെ അവിടെ നിന്നും കൊച്ചുമോൻ ചോദിക്കും. “അച്ഛനും അമ്മയും എന്നാണ്‌ തിരിച്ചുവരുന്നത്‌?” നാട്ടിൽ മകനും മരുമകളും കൊച്ചുമോനുമുണ്ട്‌. രാവിലെ എട്ടുമണിക്കുമുമ്പായി വീടുപൂട്ടി മൂന്നുപേരും വീട്ടിൽ നിന്നുമിറങ്ങും. രണ്ടുപേർ ജോലി സ്‌ഥലത്തേക്കും ഒരാൾ സ്‌കൂളിലേക്കും. വൈകുന്നേരം ആദ്യമെത്തുന്നത്‌ കൊച്ചുമോൻ സോനുകുട്ടനാണ്‌. അവൻ വ...

സിംഗപ്പൂർ വിശേഷം – 7

ടൂറിസ്‌റ്റുകൾ എന്തുകൊണ്ട്‌ സിംഗപ്പൂർ ഇഷ്‌ടപ്പെടുന്നു? നാല്‌പത്തഞ്ചുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചുരാജ്യത്ത്‌ ഓരോവർഷവും കോടിക്കണക്കിനു വിനോദസഞ്ചാരികളാണ്‌ എത്തുന്നത്‌. ഞാനവിടെ ഉള്ളപ്പോൾ ആ വർഷം വന്ന 99,99,999 വിനോദസഞ്ചാരികൾക്കുശേഷം അടുത്തതായി എത്തിയ ടൂറിസ്‌റ്റ്‌ ഒരു ഇന്ത്യാക്കാരനായിരുന്നു. ആ ടൂറിസ്‌റ്റ്‌ എത്തിയതോടെ, ആ വർഷം അന്നേ തീയതിവരെ, അവിടെ വന്ന വിനോദസഞ്ചാരികളുടെ എണ്ണം ഒരുകോടി തികഞ്ഞു. സിംഗപ്പൂർ, ആ ടൂറിസ്‌റ്റിനു നൽകിയത്‌, ഒരു രാജകീയ സ്വീകരണവും അനവധി ആനുകൂല്യങ്ങളുമാണ്‌. പിറ്റെ ദിവസ...

പടം

കിഴവൻ മരിച്ചതിന്റെ മൂന്നാമത്തെ ദിവസം താഴത്തെ നിലയിലെ കിടപ്പുമുറിയിൽ അവർ കണ്ണുമടച്ചു കിടക്കുകയായിരുന്നു. മുറ്റത്ത്‌ കാറുവന്നുനിന്ന ശബ്‌ദം കേട്ട്‌ അവർ കണ്ണുതുറന്നു. “അമ്മേ ഫോട്ടോ കിട്ടി” മൂത്തമകൻ മുറിയിലേക്കു വന്നു. ശബ്‌ദംകേട്ട്‌ മക്കൾ ഏഴുപേരുമെത്തി. ചീട്ടുകളിച്ചുകൊണ്ടിരുന്ന പെൺമക്കളുടെ ഭർത്താക്കന്മാരും വന്നു. മൂന്നാമത്തെ നിലയിൽ നിന്നും പേരക്കിടാങ്ങൾ കോണി ഇറങ്ങിവരുന്ന ശബ്‌ദംകേട്ടപ്പോൾ അവർ കട്ടിലിൽ എഴുന്നേറ്റിരുന്നു. മുറിയുടെ വാതിക്കൽ വന്നുനിന്ന വേലക്കാരികളെ തള്ളിമാറ്റിക്കൊണ്ട്‌ കാര്യസ്‌ഥനും...

ഭാര്യ

കതകുവലിച്ചുതുറന്ന്‌ അയാൾ പുറത്തേക്കു പോകുന്ന ശബ്‌ദം കേട്ടുകൊണ്ട്‌ അവൾ കട്ടിലിൽ തളർന്നു കിടന്നു. അയാൾ തുറന്നിട്ടിട്ടു പോയ ജനലിൽ കൂടി അവൾ വെളിയിലേക്കു നോക്കി. ഉച്ചവെയിലിൽ പൂച്ചെടികൾ വാടിക്കരിഞ്ഞു നിൽക്കുന്നു. വെളിച്ചത്തിൽ നിന്നും രക്ഷപെടനായി അവൾ കണ്ണുകൾ അടച്ചു. ജനലിനടുത്തു നിൽക്കുന്ന ചെടികൾ കുലുങ്ങുകയും ഇലകൾ ശബ്‌ദമുണ്ടാക്കുകയും ചെയ്‌തപ്പോൾ അവൾ കണ്ണു തുറന്നു. ഒരു വലിയ പാമ്പ്‌, ജനലിൽ കൂടി മുറിയിലേക്കു തലനീട്ടുന്നതാണ്‌ കണ്ടത്‌. അവൾ കൗതുകത്തോടെ നോക്കിക്കൊണ്ടു കിടന്നു. പാമ്പു തല ഉയർത്തിപ്പിടിച്...

ഉണർന്നിരിക്കുന്നവർ

ഇടുങ്ങിയ മുറിയിലെ കയ്യൊടിഞ്ഞ കസേരയിലിരുന്ന്‌ അയാൾ പഴയ തുകൽപെട്ടി എടുത്ത്‌ അതിലെ പൊടിതുടക്കുകയായിരുന്നു. അപ്പോൾ വെളിച്ചമില്ലാത്ത വരാന്തയിൽ കാലൊച്ചകേട്ടു. “ചേട്ടൻ ചോറുണ്ണുന്നില്ലേ?” അനുജത്തിയാണ്‌. ഒന്നും പറയാതെ അയാൾ വരാന്തയിലേക്കിറങ്ങി. നിലാവും നക്ഷത്രങ്ങളുമില്ലാത്ത രാത്രി. സന്ധ്യക്കു മുമ്പേ പെയ്യാൻ തുടങ്ങിയ മഴ ഇപ്പോഴും ചാറികൊണ്ടുനിൽക്കുന്നു. “ഇതൊക്കെ പെട്ടിയിൽ അടുക്കിവക്കട്ടെ ചേട്ടാ?” വീണ്ടും അനുജത്തിയുടെ ശബ്‌ദം. ഇരുട്ടത്ത്‌ വരാന്തയിലൂടെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അയൽപക്കത്തെവീടു...

തീർച്ചയായും വായിക്കുക