Home Authors Posts by ബാഹുലേയൻ പുഴവേലിൽ

ബാഹുലേയൻ പുഴവേലിൽ

28 POSTS 0 COMMENTS
ഏനാദി. പി.ഒ, കെ.എസ്‌. മംഗലം, വൈക്കം, കോട്ടയം ജില്ല, പിൻ - 686 608. Address: Phone: 9947133557

ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി-10

2013 ഫെബ്രുവരി 23 ശനി ഒന്നരവര്‍ഷത്തിനു ശേഷം ഇന്നു ഞാന്‍ തനിച്ച് എറണാകുളം പോയി. ബസ്സിലായിരുന്നു യാത്ര. രണ്ടു ദിവസം മുമ്പാണ് ചേര്‍ത്തലയില്‍ നിന്നും മേനോന്‍ വിളിച്ചു പറഞ്ഞത്. ‘’ ശനിയാഴ്ച നമ്മുടെ ക്ലാസ്സ്മേറ്റില്‍ നാലഞ്ചു പേര്‍ എറണാകുളത്തു വരുന്നുണ്ട്. ഇപ്പോള്‍ തന്റെ അസുഖമൊക്കെ മാറിയില്ലേ പറ്റുമെങ്കില്‍ പന്ത്രണ്ടുമണിക്കു മുമ്പായി നമ്മുടെ സ്ഥിരം ഹോട്ടലില്‍ എത്തുക’‘ ചെല്ലാമെന്നു ഞാന്‍ സമ്മതിച്ചു. എങ്ങും പോകാതെ വീട്ടില്‍ തന്നെയിരുന്നാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ മടിയാകും. മാത്രമല്ല കഴിഞ്ഞ ഓപ്പറേഷന്...

ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി- 9

2012 മെയ് 8 ചൊവ്വ നാളെയാണ് എന്റെ കൊളസ്റ്റോമിക്ലോഷര്‍ ഓപ്പറേഷന്‍. കഴിഞ്ഞ ആഴ്ച ആഗസ്റ്റ് മാസം മുതല്‍ ഞാന്‍ വഹിക്കുകയും സഹിക്കുകയും ചെയ്തുകൊണ്ടിരുന്ന ബാഗ് നാളെമുതല്‍ ഇല്ലാതെയാകും മറ്റെല്ലാവരെയും പോലെ ഞാനും സാധാരണ മനുഷ്യനായി മാറും ഇന്നു വൈകുന്നേരമാണ് എറണാകുളം പിവിഎസ് ആശുപത്രിയില്‍ അഡ്മിറ്റായത്. മുറി നമ്പര്‍ 410 , നാലമത്തെ നിലയില്‍ നഴ്‌സുമാരുടെ മുറിയുടെ നേരെ എതിര്‍വശമുള്ള മുറി. ഇന്നിവിടെ ഞാനും മകനും മാത്രമേയുള്ളൂ. സിംഗപ്പൂരില്‍ നിന്നു മറ്റു മക്കള്‍ വിളിച്ചിരുന്നു. ഇതിപ്പോള്‍ എന്റെ മൂന്നാമത്തെ ഓപ്പറേഷ...

ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി-7

ഇന്നു തിരുവോണമാണ് ഈ ഓണത്തിന് ഞാനും ഭാര്യയും മകനും മാത്രമേ ഇവിടെയുള്ളു. രണ്ടു മക്കള്‍ കുടുംബസമേതം സിംഗപ്പൂരിലാണല്ലോ അഞ്ജനയും സോനുക്കുട്ടനും ഇന്നു മാവേലിക്കരയില്‍ പോയി. കൊച്ചുമോന്റെ അമ്മ വീട് അവിടെയാണ്. അവന്‍ ഈ ഓണം അവിടെ ആഘോഷിക്കട്ടെ. ഈ കൊല്ലം ഞങ്ങള്‍ക്കു ഓണമില്ല. ഞാന്‍ ഒരു കാന്‍സര്‍ രോഗിയായതുകൊണ്ടല്ല. അച്ചാച്ചനെന്നു ഞാന്‍ വിളിക്കുന്ന എന്റെ വല്യേട്ടന്‍ മരിച്ചിട്ട് രണ്ടു മൂന്നു മാസം ആയതേയുള്ളു. അതുകൊണ്ട് ഞങ്ങളുടെ വീടുകളിലൊന്നും ഈ ഓണത്തിനു ആഘോഷങ്ങള് ‍ഒന്നുമില്ല. എങ്കിലും ഞങ്ങള്‍ മൂന്നു പേരും ഉച്ചക...

ഒരു കാന്‍സര്‍ രോഗിയുടെ ഡയറി-8

2012 ജനുവരി 24 ചൊവ്വ നാളെയാണ് എന്റെ എട്ടാമത്തെ കീമോതെറാപ്പി അതോടെ കഴിയും. പിന്നെയുമുണ്ട് കടമ്പകള്‍ റേഡിയേഷന്‍, അതിനു ശേഷം ബാഗ് മാറ്റി വെക്കാനുള്ള കൊളസ്റ്റോമി ക്ലോഷന്‍ ഓപ്പറേഷന്‍. ഇതെല്ലാം കഴിഞ്ഞാലെ രോഗം മാറി ഞാന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി എന്നു പറയാനാകൂ. നാളത്തെ കീമോ ഒരു പ്രശ്നം തന്നെയാണ്. എനിക്കു പേടിയൊന്നുമില്ല പക്ഷെ സങ്കടമുണ്ട് എന്ന സത്യം മറച്ചു വയ്ക്കുന്നില്ല. രണ്ടു മൂന്നു മണിക്കൂര്‍ വേദനയും ബുദ്ധി മുട്ടുകളും അനുഭവിക്കേണ്ടി വരുമെന്ന് ഓര്‍ക്കുമ്പോഴാണ് ദു:ഖം. കീമോ കഴിഞ്ഞ് ...

ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി- 6

2011 ആഗസ്റ്റ് 10 ബുധന്‍ ശരീരത്തിനല്‍പം ക്ഷീണമുണ്ടെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. ആകെയുള്ള ഒരു ബുദ്ധിമുട്ട് വയറ്റത്തു തൂക്കിയിട്ടിരിക്കുന്ന ബാഗിന്റെ കാര്യത്തില്‍ മാത്രമാണ്. ദിവസവും രണ്ടു പ്രാവശ്യമമെങ്കിലും ബാഗ് വൃത്തിയാക്കണം. രണ്ടു കൈയിലും കൈയുറയിട്ട് വലിയ ഒരു തയാറെടുപ്പോടെയാണ് ഇന്നലെയും ഇന്നും ടോയ് ലറ്റില്‍ പോയത്. അപ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിലെ നഴ്‌സ് പറഞ്ഞ കാര്യം ഓര്‍മ വന്നു. 'അധിക സമയം വേണ്ടാത്ത ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത പണിയാണിത്. പല്ലു തേയ്ക്കുകയും ഷേവു ചെയ്യുകയും ചെയ്യുന്നതു പോലെ ഇതും ...

കാന്‍സര്‍ രോഗിയുടെ ഡയറി-5

2011 ആഗസ്റ്റ് 2 ചൊവ്വ ഓപ്പറേഷന്‍ ചെയ്ത ഭാഗത്ത് ഒരു സ്റ്റിച്ച് എടുക്കാനുണ്ടായിരുന്നു. അതിനു വേണ്ടി എറണാകുളത്തു വരേണ്ട ആവശ്യമില്ല , നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ ചെന്നാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നത്. ഇന്നു വൈകുന്നേരം സുജാത വന്ന് അതെടുത്തു. അങ്ങിനെ ആ പ്രശ്നം തീര്‍ന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. രാവിലെ ദോശയും ഇഡ്ഡലിയുമൊക്കെയാകാം. പക്ഷെ ചമ്മന്തി , സാമ്പാര്‍ ഒന്നും പാടില്ല. അപ്പോള്‍‍ പിന്നെ ദോശയും ഇഡ്ഡലിയും എങ്ങനെ കഴിക്കും? ഏതായാലും ചായയ്ക്കും കാപ്പിക്കും വിലക്ക...

കാന്‍സര്‍ രോഗിയുടെ ഡയറി 3

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചങ്ങമ്പുഴ ജന്മശതാബ്ദ്ധി 2011 സപ്തംബര്‍ 4 വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഘോഷിക്കുകയുണ്ടായി . എഴുത്തുകാരന്‍ കൂടിയായ ബഹു: സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി എം. കെ. മുനീര്‍ വിജ്ഞാനകൈരളി ചങ്ങമ്പുഴ ജന്മശദാബ്ദി പതിപ്പ് പ്രകാശനകര്‍മ്മം നടത്തി. മാങ്കാവ് ബൈപ്പാസില്‍ ,വിനായകചതുര്‍ഥി പ്രമാണിച്ച് ഗണേശ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ഒഴുക്കുവാനുള്ള തിരക്കില്‍ ട്രാഫിക് ജാം എന്ന ഓമനപ്പേരില്‍ ഗതാഗതക്കുരുക്ക്. അതുകൊണ്ട് പരിപാടികളെല്ലാം സമാപിച്ച ശേഷമാണ് ഞാനെത്തി...

ഒരു കാന്‍സര്‍ രോഗിയുടെ ഡയറി 3

2011 ജൂലൈ -23 ശനി ഓപ്പറേഷനു ശേഷം ഇന്നലെയാണ് എന്നെ മുറിയിലേക്കു കൊണ്ടു വന്നത്. പാതിമയക്കത്തിലായിരുന്നെങ്കിലും ഒരു വിധം എല്ലാം തന്നെ എനിക്കോര്‍മ്മയുണ്ട്. ഭാര്യയും മക്കളും കൊച്ചുമോനും കട്ടിലിനരികില്‍ വന്നതും സംസാരിച്ചതുമെല്ലാം എനിക്കു മനസിലായി. ചോദിച്ചതിനൊക്കെ ഒരു വിധം വ്യക്തമായി തന്നെയാണ് ഞാന്‍ മറുപടി പറഞ്ഞതും. ഇന്ന് എല്ലാത്തിനും വ്യത്യാസമുണ്ട്. ഓര്‍മ്മകുറവോ സംസാരിക്കാന്‍ ബുദ്ധിമുട്ടോ ഒന്നുമില്ല . ഓപ്പറേഷനു ശേഷം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല ഒരു തുള്ളി വെള്ളം പോലും . എന്നാലും ക്ഷീണം ഒട്ടുമില്ല. ഒര...

കാന്‍സര്‍ രോഗിയുടെ ഡയറി-4

2011 ജൂലൈ 29 വെള്ളി ഇന്നലെ ആശുപത്രിയില്‍ നിന്നും മൂന്നു മണിക്ക് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയപ്പോല്‍ സന്ധ്യയായി ടൗണില്‍ രണ്ടു മൂന്നു കടകളില്‍ കയറിയതാണ് വൈകാന്‍ കാരണം. ആശുപത്രിയില്‍ നിന്നുള്ള വരവല്ലേ ? അതിന്റെ ക്ഷീണവുമുണ്ടായിരുന്നു . പതിവിലും നേരത്തെ കിടന്നുറങ്ങി. രാവിലെ എണീറ്റപ്പോള്‍ നല്ല ഉണര്‍വും ഉന്മേഷവും തോന്നി . ഒരു രോഗിയാണെന്നോ ആയിരുന്നെന്നോ ഉള്ള ചിന്ത പോലും മനസില്ലില്ല . രണ്ടു ദിവസമായി നടപ്പു ശരിയായിട്ടില്ല. കാപ്പികുടി കഴിഞ്ഞപ്പോള്‍ ഞാന്‍ പറമ്പിലേക്കൊന്നിറങ്ങി . ജാതിയും റബ്ബറുമൊക്കെ ഒന്ന...

ഒരു കാന്‍സര്‍ രോഗിയുടെ ഡയറി – (രണ്ട്)

20011 ജൂലൈ 13 ബുധന്‍ ബിന്ദുവും ബീനയും ഇന്നലെ രാത്രിയില്‍ എന്നെ വിളിച്ചിരുന്നു. ഇന്നും വിളിച്ചു രണ്ടു പേരും രണ്ടു ദിവസവും പറഞ്ഞത് ഏതാണ്ട് ഒന്നു തന്നെയാണ് വന്‍കുടലിന്റെ ഒരു ഭാഗത്തുമാത്രമേ രോഗമുള്ളു അതു മുറിച്ചു മാറ്റുമ്പോള്‍ രോഗവും മാറും. ഓപ്പറേഷനു ശേഷം കീമോ തെറാപ്പിയും റേഡീയേഷനും ചെയ്യുന്നതുകൊണ്ട് രോഗം വീണ്ടും വരാനുള്ള സാധ്യതയും ഇല്ല. അവര്‍ ഒരു കാര്യം കൂടി പറഞ്ഞു ചികിത്സയ്ക്കു വേണ്ടി വരുന്ന ചെലവിനെ പറ്റി അച്ഛന്‍ അറിയുകയോ അന്വേഷിക്കുകയോ വേണ്ട അത് അച്ഛന്റെ വകുപ്പല്ല മകനും ഇതേ രീതിയില്‍ സംസാരിക്കുകയ...

തീർച്ചയായും വായിക്കുക