ഭാഗ്യാ സി.
കാലത്തിന്റെ കൈത്തെറ്റ്
മുന്നോട്ട് ഉരുണ്ടു നീങ്ങിയ മേശപ്പുറത്ത് കിടന്നിരുന്ന വെള്ള പുതച്ച ശരീരത്തിലേക്കു നോക്കിയപ്പോള്‍ വിനോദിന്റെ മനസ്സില്‍ അറപ്പും വെറുപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ത്തും അസുഖകരവും അനാവശ്യവുമായ ഒരു കര്‍മ്മം നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന ഒരാളോടുള്ള അമര്‍ഷം. വെള്ള പുതപ്പിനു മേല്‍ അവിടവിടെ ഉണങ്ങിയ ചോരപ്പാട്. പുതപ്പിനടിയില്‍ നിന്നും തെറ്റി തെറിച്ചു നില്‍ക്കുന്ന കാലുകള്‍. ഒരു ചോരക്കട്ട മാത്രമായ കൈകള്‍ ചതഞ്ഞു കിടക്കുന്നു. വായില്‍ തികട്ടി വന്ന പിത്ത നീര്‍ തുപ്പികളയാനാകാതെ വിനോദ് വല്ലാതെ വിഷമിച്ചു....