ബീന ലിയോ
അച്ഛൻമാർക്കൊരു പൂച്ചെണ്ട്
നാലു മാസങ്ങൾക്കു മുൻപ് നടന്ന സംഭവമാണ് ,ഇത് എന്നെങ്കിലും എഴുതണമെന്നു അന്ന് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്നു. "ഫാദർ'സ് ഡേ ആണല്ലോ മമ്മി , നമുക്ക് ഡാഡിയ്ക്ക് ഗിഫ്റ്റ്‌സ് വാങ്ങേണ്ടേ " എന്ന് മോൾ രണ്ടാഴ്ച മുൻപേ ഓർമിച്ചപ്പോൾ മുതൽ മനസ്സിൽ ഒരേ ചിന്ത, ആ സംഭവം 'പിതാക്കന്മാരുടെ ദിവസം' തന്നെ കുറിച്ചിടണമെന്നു ....
ഫെബ്രുവരി ആദ്യ വാരം ആയിരുന്നു , അന്നമോൾക്കു മൂന്ന് ദിവസങ്ങളായി പനിയും,ദേഹം വേദനയും . കോവിഡ് വാക്‌സിനേഷൻ എല്ലാം എടുത്തിരുന്നു എങ്കിലും ഡോക്ടറെ ഒ...
ശൂന്യം
മൗനമീ മിഴികൾ ചിരിച്ചിരുന്നുവെന്നോ?
ശൂന്യമീ ഹൃദയം തുടിച്ചിരുന്നുവെന്നോ?
ഹിമമണിഞ്ഞതാ തപ്തനിശ്വാസങ്ങളോ?
നിശ്ചലമായോയെൻ ചഞ്ചലമാനസം?
എവിടേക്കുപോയെൻ താളത്തിമിർപ്പുകൾ?
എൻ വർണരാശികളെങ്ങനെ ധവളമായ്?
പീയൂഷമെങ്ങനെ വിഷമയമായി?
എൻ പുല്ലാങ്കുഴലിൽനിന്നില്ലല്ലോ നാദങ്ങൾ,
ആ നീർത്തടാകങ്ങൾ വറ്റിവരണ്ടുപോയ്,
ആ കൊടുംകാറ്റിന്നു മർമരമായ്,
കൈവിട്ടുപോയെന്റെ പകിട്ടുള്ള പട്ടങ്ങൾ,
എത്ര കഠോരമായാമൃദുസ്പർശങ്ങൾ,
ചിതറിപ്പോയ് ചിത്രങ്ങൾ ചില്ലിൽനിന്നും;
നേർത്തുപോയ് ചൈതന്യധാരകളും;
മതിലുകൾ തീർത്തൊരെൻ ഹൃത്തിലാ നഷ്ടങ്ങൾ...
കാഴ്ച
പെയ്തൊഴിഞ്ഞു മാനമിതെങ്കിലുമിപ്പോഴും,
തോരാത്ത മഴയെൻ മനമിതിൽ;
അണകെട്ടി നിർത്തിടാനാഗ്രഹമുണ്ടെനി-
-യ്ക്കെങ്കിലുമെന്തിനു തിരയുന്നു ചാലുകൾ?
ഒഴുകട്ടെ,തീരട്ടെ,വേണ്ടെനിക്കീ മഴ,
ശുഭ്രമാക്കീടണമെനിക്കെൻ മനോനിലങ്ങൾ;
സൂക്ഷിച്ചു നോക്കീ ഞാൻ ,വറ്റി വരണ്ടിതാ,
ഒരു തുള്ളി പോലുമിനിയില്ലെനിക്കാശ്വാസമായ്;
ഒരു മൃദുസ്പർശം, ഉണർന്നുഞാൻ, ഞെട്ടിത്തരിച്ചു പോയെ-
-ന്നൽഭുത സീമകൾക്കതീതമീ കാഴ്ച!
ഒരു പച്ച നാമ്പിതാ കൺചിമ്മി നോക്കുന്നു,
കേൾക്കുന്നാ മഴശബ്ദം വീണ്ടുമെൻ കാതിൽ ഞാൻ!