Home Authors Posts by ബീനാബിനിൽ

ബീനാബിനിൽ

Avatar
0 POSTS 0 COMMENTS

ഒരാൾ

മനസ്സിലെ ചിന്ത അഗ്നിപർവതലാവ കൂടുന്നതുപോലെ വേർപിരിയൽ എത്രയോ ദിനങ്ങൾ നീളമേറിയ രാത്രികളും ദൈർഘ്യമേറിയ പകലുകളും എല്ലാം നിരർത്ഥകം ഇന്ന്‌, എനിക്കുവേണ്ടി ഒരാൾമാത്രം. ഇതുവരേയ്‌ക്കും ഉരുകുന്ന വേനലും തളർത്തുന്ന പകലുകളും ഓർമ്മകളെ തൊട്ടുണർത്തുന്ന സന്ധ്യകളും, ആകാശത്തിലെ മഴവില്ലും, നീലിമയും പ്രകൃതിയിലെ ഇടതൂർന്ന തരുക്കളും മലകളും കുന്നുകളും മേഘവും എല്ലാം എന്നിൽ ചലനമറ്റവയായിരുന്നു പക്ഷേ...ഇപ്പോൾ...? Generated from archived content: poem5_june_05.html Author: beena_binil

ചിന്ത

ചിന്തയും മൗനവും ജീവിതയാഥാർത്ഥ്യത്തിൽ, ചിന്ത ഒരുതരത്തിൽ മൗനത്തിന്റെ ഭാഷയാണ്‌ ചിന്ത ഒരു നീക്കമാണ്‌ ഒരു ഒഴുക്കാണ്‌, ഒരു വിഷാദതാളമാണ്‌. മനഃസംഘർഷം ചിന്തയ്‌ക്ക്‌ മാർഗ്ഗഛിദ്രം വരുത്തുന്നു, എങ്കിലും ചിന്തയുടെ ധാര നശിക്കുന്നില്ല ഹൃദയം തേങ്ങിത്തേങ്ങി അവസാനം ശാന്തിയിലും സമാധാനത്തിലും എത്തുംനേരം ചിന്തയ്‌ക്ക്‌ വിരാമം, അല്ലെങ്കിൽ മൗനഭാഷയിലൂടെ ചിന്ത ഒഴുകിക്കൊണ്ടേയിരിക്കും. Generated from archived content: poem2_sep2.html Author: beena_binil

തീർച്ചയായും വായിക്കുക