ബി.സി.മോഹൻ അയിലൂർ
ന്യായവില
സ്ഥിരം വാർത്തകൾ മടുത്തുതന്നെയാണ് ഞാനിന്ന് പത്രം വലിച്ചെറിയാൻ തുടങ്ങിയത്. അതേ ആവേശത്തിൽതന്നെ പത്രത്തെ തിരിച്ചുവലിക്കാതിരിക്കാൻ കഴിഞ്ഞില്ല. വളരെ ആകസ്‌മികമായി ഒരു പരസ്യം വലുതായി.....വലുതായിവന്ന് ഇങ്ങനെ വായിക്കപ്പെട്ടുഃ “മനുഷ്യനെ തൂക്കിവില്‌ക്കുന്നു. ന്യായമായ വിലയിൽ!‘ പരസ്യത്തിന്റെ ചൂണ്ടയിൽ ഞാൻ കോർക്കപ്പെടുകയായിരുന്നു. ”തിരുഃ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ന്യായവിലയ്‌ക്ക് ഏത് പ്രായത്തിലുളളവരെയും തൂക്കിവില്‌ക്കുന്നു. തൂക്കിക്കൊടുക്കാനുളളവർക്കും ബന്ധപ്പെടാവുന്നതാണ്. ...
ഉണ്ണിയുടെ പുസ്‌തകം
സന്ധ്യവന്നടുക്കുമ്പോൾ ഉമ്മറത്തിണ്ണയിങ്കൽ ഉണ്ണിവന്നിരിക്കുന്നു, പുസ്‌തകം നിവർത്തുന്നു ഉണ്ണിതൻ വിരൽതുമ്പിൽ പാഠമാം പതിനൊന്ന്! “പാഠം പതിനൊന്ന് ‘ഭൂമി’! ജീവരാശിതൻ ആശയാം ഭൂമി... നിറവാർന്ന പുഴകളും കനിവാർന്ന മലകളും സ്‌നേഹം നുരയ്‌ക്കും കടൽതീരവും പിന്നെ തീരത്ത് കൈകോർത്ത സംസ്‌കാരവും പൂത്ത ഭൂമി!” “മലരണിക്കാടുകൾ മധുരമൊഴി വീചികൾ ആലോലമാടുന്ന ഭൂമി!” അമ്മചൊല്ലുന്നു; “ഉണ്ണീ... നുണയാണിന്നു നിന്റെ പുസ്‌തകം ചൊൽവതെല്ലാം പണ്ടുപണ്ടത്തെ കാര്യം! ഉണ്ണിതൻ വിരൽനീങ്ങി... സ്‌നേഹമെന്നൊരു പാഠം! ”പാഠം പതിനഞ്ച് ‘സ്‌നേഹം’!...