ബാവ കെ പാലുക്കുന്ന്
അന്യജീവനുതകീ സ്വജീവിതം
മനുഷ്യജീവിതത്തിന്റെ അര്‍ത്ഥത്തെയും ലക്ഷ്യത്തെയും കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കാത്തവരുണ്ടാവില്ല. ജീവിതമെന്ന മഹാപ്രതിഭാസം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ഒരു വലിയ യാത്രക്കിടയില്‍ നാമൊരു സത്രത്തില്‍ വിശ്രമിക്കുന്നതിനു സമാനമാണതെന്ന് ഭാഷാപിതാവ് തുഞ്ചത്താചാര്യന്‍ പറഞ്ഞു വച്ചിട്ടുണ്ട്. ജലോപരിതലത്തിലെ കുമിളപോലെ ക്ഷണികമെന്ന് ഭക്തകവി പൂന്താനവും ഓര്‍മ്മപ്പെടുത്തുന്നു. ഹൈന്ദവ- ഇസ്ലാം - ക്രൈസ്തവ ദര്‍ശനങ്ങളിലെല്ലാം ജീവിതത്തെ യാത്രയോടുപമിക്കുന്ന കല്‍പ്പനകള്‍ കാണാനുണ്ട്. പ്രവാചകന്മാരും തത്ത്വചിന്തകര...