ബസുമ
വേണം ബന്ധുത്വലോകം
സ്നേഹക്കുറിപ്പ് നമുക്ക് ജന്മം തന്നവരിൽ നിന്നോ പരിപാലിച്ചവരിൽ നിന്നോ ആകാം നമ്മുടെ ബന്ധങ്ങളുടെ തുടക്കം. അനാഥാലയത്തിൽ നിന്നും വളർന്നവരാണെങ്കിൽ കൂടി കൂടെയുണ്ടായിരുന്നവരുമായി സൗഹൃദസാഹോദര്യ ബന്ധങ്ങൾ ഉണ്ടാകും. ഉറ്റവരും ഉടയവരുമുളളിടത്താണ് ജനനമെങ്കിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുമിത്രാദികൾ, നാട്ടുകാർ അങ്ങനെ ധാരാളം ആൾക്കാരുമായി നമ്മുടെ ബന്ധങ്ങളും വളർന്നുകൊണ്ടേയിരിക്കും. മറ്റെന്തിനേയുംപോലെ ബന്ധങ്ങളിലും മാറ്റങ്ങളുണ്ടാകാം. മാറ്റങ്ങളില്ലാതെ തുടരുന്ന അപൂർവ്വം ഭാര്യാഭർതൃബന്ധം, സുഹൃത്‌ബന്ധം, പ്രണയബന്ധം, സ...
വിഭാഗീയതകളും പരിസ്ഥിതി മലിനീകരണവും
ജോലിക്ക് കൂലി എന്ന വ്യവസ്ഥ അടിയുറച്ചതുകൊണ്ടും നമ്മുടെ ആവശ്യങ്ങളെല്ലാം സാമ്പത്തികമായി പരിഹരിക്കപ്പെടേണ്ടതുകൊണ്ടും പ്രകൃതിയും നമ്മളും പരസ്‌പരം ചൂഷണം ചെയ്യപ്പെടുന്നു. തൊഴിൽപരമായതുൾപ്പെടെയുളള സകലവിധമായ വിഭാഗീയതകളും ശക്തിപ്പെട്ടുവരുന്നതിനാൽ ചൂഷണത്തിന്റെ മത്സരസ്വഭാവവും രൂക്ഷമായിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ ഫലമായി പ്രകൃതിക്ക് സ്വയം പരിഹരിക്കാനാകാത്തത്ര ക്രൂരമായി മണ്ണ് ജലം വായു എന്നിങ്ങനെ സർവ്വവും മലിനപ്പെട്ടുകൊണ്ടേയിരിക്കുന്നു. പണം കൊടുത്ത് മണ്ണ് വാങ്ങേണ്ടി വരുന്നതുകൊണ്ടുതന്നെ ആ മണ്ണിൽനിന്ന് ...
ബുദ്ധിയുടെ ലോകം
വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊളളുന്നു. ഭൗതിക ജീവിതസൗകര്യങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതിനനുസരിച്ച് നമ്മുടെ ബുദ്ധിപരമായ ഉണർവ് നശിച്ചുകൊണ്ടിരിക്കുന്നു എന്നത് പ്രത്യേകം പഠനവിഷയമാക്കേണ്ടതായിട്ടുണ്ട്. ജീവിതത്തിന്റെ വേഗത കൂടിക്കൂടി വരുന്നതിന് ആനുപാതികമായി മൂല്യങ്ങൾ കൈവിട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. വിശാലചിന്തയും സമഗ്രവീക്ഷണവും വായനാശീലവും ബുദ്ധിയുടെ ഉപയോഗവും അനുഭവങ്ങൾ പങ്കിടലും എഴുത്തും നന്നേ ശുഷ്‌കിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആത്മബോധനം അഥവാ ബൗ...