ബസുമ
സ്വാഭാവിക വിദ്യാഭ്യാസം
നമ്മുടെ കുട്ടികൾക്ക് ജന്മനാതന്നെ ചുറ്റുപാടും നിരീക്ഷിക്കുവാനും കാര്യങ്ങൾ സ്വയം വിശകലനം ചെയ്ത് പഠനം നടത്തുവാനുമുള്ള കഴിവുണ്ട്. ഈ കഴിവ് അതിവിശാലവും അനന്തവും ശുദ്ധവും സ്വാഭാവികവുമാണ്. അതുകൊണ്ടു തന്നെ കുട്ടികളെ എന്തിനേയും ഏതിനേയും കുറിച്ച് നിരീക്ഷിച്ചറിയുവാനും കാര്യങ്ങൾ സ്വയം വിശകലനം ചെയ്ത് പഠനം നടത്തുവാൻ അവസരം നൽകുകയുമാണ് വേണ്ടത്. ഇന്നതേ ചെയ്യാവൂ ഇന്നത് ചെയ്യരുത് എന്നിങ്ങനെയുള്ള നമ്മുടെ ഇടപെടലുകൾ കുട്ടിയുടെ സ്വഭാവിക ശേഷിയേയും കഴിവുകളേയും തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാ...