വൈക്കം മുഹമ്മദ് ബഷീർ
ഇന്ത്യ മഹത്തായ ഒരു രാഷ്‌ട്രമായി നിലകൊളളണം
(ഇരുപത്തിരണ്ട് വർഷം മുമ്പ് എറണാകുളത്ത് നടന്ന സ്വാതന്ത്ര്യസമര സേനാനികളുടെ വാർഷിക സമ്മേളനത്തിൽ ബഷീർ നടത്തിയ പ്രസംഗം. ബഷീറിന്റെ അനുജൻ അബൂബക്കറിന്റെ ശേഖരത്തിൽ നിന്നും ലഭിച്ചത്.) അധികം താമസിയാതെ കുറ്റിയറ്റുപോകുന്ന ഒരു സമൂഹമാണ് നമ്മൾ. നിങ്ങളോട് രണ്ടുവാക്ക് സംസാരിച്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്യണമെന്ന് പ്രസിഡണ്ട് ഡി.സി. കിഴക്കേമുറി പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ഗാന്ധിയൻ മോഡലിലുളള ഒരു മനുഷ്യനാണ് ഡി.സി. എനിക്ക് പത്തമ്പത് കൊല്ലമായി ഡി.സിയെ അറിയാം. ഡി.സി. അഹിംസക്കാരനാണ്. അദ്ദേഹം ദർഭ, മാന്തളിർ മുതല...