ബാലസുന്ദരൻ നായരമ്പലം
പൂവിനോട്
ആരെയോ നോക്കി ചിരിക്കുന്ന പൂവേ ഏതു നോവിനും കുളിരാണ് നിൻചിരി നിൻ തളിരിളം ചൊടികളിൽ കിനിയുമാ സ്‌നേഹത്തോടൊട്ടുവാൻ മൂളിപ്പാട്ടുമായെത്തും കരിവണ്ടിനെ നോക്കി ചിരിക്കയാണൊ? തൊട്ടുതൊട്ടുമ്മവെച്ചുമ്മവെച്ചും ചാരുതയാകെ കവർന്നും ചുറ്റിപ്പറന്നങ്ങുയർന്നുപൊങ്ങും ചെറുപൂമ്പാറ്റയെനോക്കി ചിരിക്കയാണൊ? തുഞ്ചത്തൊരിത്തിരിച്ചാമരം വീശി പുളകം വിരിയും കുളിരുമായ് ഊഞ്ഞാലാട്ടുവാൻ മന്ദസ്‌മിതംതൂകി മന്ദമായെത്തും മരുത്തിനെ നോക്കി ചിരിക്കയാണോ? പൂക്കളെ പ്രണയിച്ചും പൂവിതൾനുള്ളിയും ഓമനിച്ചും കളിച്ചുരസിക്കുമാ- ശേലുള്ള കുട്ടിയെനോക്ക...