Home Authors Posts by ബാലസുബ്രഹ്‌മണ്യജി എരുമക്കുഴി

ബാലസുബ്രഹ്‌മണ്യജി എരുമക്കുഴി

0 POSTS 0 COMMENTS

വോട്ടും നോട്ടും ഇല്ലാത്ത ഒരു സ്വാശ്രയ ലോകം

ലോകത്തിന്റെ ഓരോ കോണിലും മനുഷ്യർ അദ്ധ്വാനിക്കുന്നതിന്റെ പങ്ക്‌ വ്യത്യസ്‌ത അനുപാതത്തിൽ “ആഗോളസാമ്പത്തികവ്യവസ്ഥ” എന്ന പേരിൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ലോക വ്യവസായികൾക്ക്‌ ഈ ചൂഷണം സർവ്വഭരണകൂടങ്ങളുടെയും സഹായത്തോടെ എങ്ങനെ സാധിക്കുന്നു. ധനാധിപത്യത്തിലൂടെയുളള രാഷ്‌ട്രീയക്കാരുടെ ജനാധിപത്യ സർക്കാരുകൾ ലോകവ്യാപകമായി ഉളളതുകൊണ്ടാകാം. പ്രാദേശിക സമൂഹങ്ങളുടെ സ്വാശ്രയ ജീവിതശൈലിയെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും പടിപടിയായി തകർത്ത്‌ സായിപ്പിന്റെ നേരിട്ടും നിയന്ത്രണത്തിലും ഉളള ഭരണകൂടങ്ങൾ ലോകവ്യാപകമായി ...

പരസ്‌പരാനന്ദജീവിതം നമുക്കാകുമോ?

നമ്മുടെ ആവശ്യങ്ങൾ സ്വയം പര്യാപ്‌തമായി നിറവേറ്റുവാൻ സാധിക്കാത്തിടത്തോളം കാലം പരസ്‌പരവും പ്രകൃതിയേയും ചൂഷണം ചെയ്യുന്നത്‌ തുടരേണ്ടിവരുന്നു. ലളിതജീവിതം കൊണ്ട്‌ തൃപ്‌തിപ്പെടാതെ ആവശ്യങ്ങൾ ആർഭാടമായി വളരുന്നതനുസരിച്ച്‌ ചൂഷണം ശക്തിപ്പെടുന്നു. ആഗോള സാമ്പത്തികം ചിട്ടപ്പെടുത്തിയ ബഹുരാഷ്‌ട്രകുത്തകകളുടെ ആഡംബരങ്ങളും സുഖലോലുപതയും അനന്തമായത്‌ കൊണ്ടാകാം 200-ഓളം ഭരണകൂടങ്ങളിലൂടെ 600 കോടി ജനങ്ങളെയും സർവ്വജൈവ പ്രകൃതിയേയും നിഷ്‌ഠൂരമായി ചൂഷണം ചെയ്‌തുകൊണ്ടേയിരിക്കുന്നത്‌. ലോകജനത ഒരിക്കലും പ്രാദേശികമായി സ്വാശ്രയരും സമഗ്...

ഫ്രം ദി ലോഡ്‌ ടു ദി ഗോഡ്‌

സ്വയം മലിനപ്പെടാതിരിക്കുവാനും പ്രകൃതിയെ മലിനപ്പെടുത്താതിരിക്കുവാനും ഇനി ആർക്കാണ്‌ നമ്മെ സഹായിക്കാൻ കഴിയുക? ഇതിനായി ഇനിയൊരു പ്രവാചകനെയോ പ്രസ്ഥാനത്തെയോ കാത്തിരിക്കേണ്ടതുണ്ടോ? പണം കൊടുത്ത്‌ ഭൂമി വാങ്ങേണ്ടിവരുന്നതിനാൽ ആ മണ്ണിൽ നിന്ന്‌ നല്ല ആദായം ലഭിക്കുവാൻ യാതൊരു ദാക്ഷിണ്യവും കൂടാതെ കർഷകർ രാസവളവും കീടനാശിനിയും ചേർക്കുന്നു. നല്ലൊരു തുക മുടക്കി ഡോക്‌ടറാകുന്നതുകൊണ്ടോ, ആശുപത്രി ആരംഭിക്കുന്നതുകൊണ്ടോ, ആവശ്യമില്ലാത്ത ചികിത്സയും മരുന്നും നമ്മെ അടിച്ചേൽപ്പിക്കുന്നു. ഇങ്ങനെ പണത്തിന്റെ ക്രയവിക്രയങ്ങളുളള സമസ്‌ത...

തീർച്ചയായും വായിക്കുക