ബാലൻ കുറുങ്ങോട്ട്
ചന്ദനത്തിരിനിർമ്മാണം
മുളയോ ഈറയോ ഇരുപത് സെ.മീ. നീളത്തിൽ കഷണങ്ങളാക്കി മുറിച്ച് പുറത്തെ തൊലികളഞ്ഞ് ചതുരത്തിലുളള ചെറുപാളികളാക്കി അവയുടെ ഒരറ്റം രണ്ടു സെ.മീ. ‘റൊഡാമിൽ’ എന്ന ചായത്തിൽ (ചുകപ്പ്, പച്ച) മുക്കിയെടുക്കുന്നു. ഇങ്ങനെ എടുക്കുന്ന കോലിലാണ് ചന്ദനത്തിരിക്കൂട്ട് പിടിപ്പിക്കുന്നത്. ചന്ദനത്തിരിക്കൂട്ട് കോലിൽ പറ്റിപിടിക്കാനുളള പശയുടെ ആവശ്യത്തിലേയ്‌ക്കായി കുളമാവ് എന്ന മരത്തിന്റെ പട്ട ഉണക്കി ശീലപ്പൊടിയാക്കി എടുക്കുന്ന സുഗന്ധത്തിന് കറുവപ്പട്ട ഉണക്കിപൊടിച്ചതും തിരി വളരെനേരം കത്തുവാനായി ചിരട്ടക്കരി പൊടിച്ചതും ഉപയോഗിക...