ബാലാമണിയമ്മ
പ്രാർത്ഥനപോലെ കവിത
ഓരോ മനുഷ്യനിലുമുണ്ട് ഒരു കവി. ഓരോ നിമിഷത്തെയും കൂടുതൽ ആസ്വാദ്യമാക്കിക്കൊണ്ട്; ഓരോ കർമ്മത്തിനും മഹനീയത നല്‌കിക്കൊണ്ട്. യുഗാന്തരങ്ങളിലൂടെ മാനവസംസ്‌കാരത്തെ വളർത്തിപ്പോരുന്ന ആ പ്രതിഭാമൂർത്തിക്കു ഭാരതജനതയർപ്പിക്കുന്ന ഉപഹാരമാണിന്ന് ദുർബലയായ ഈ മുത്തശ്ശിക്ക് കൈവന്നിട്ടുളളത്. ഇന്ത്യയിലെ ജനകോടികളിൽ ആ കവി ഉണർന്നു പ്രവർത്തിക്കുമാറാകട്ടെ എന്നു ഞാൻ നേരുന്നു. പൂജാദീപങ്ങൾ കത്തുന്നതും വിശിഷ്‌ട ഗ്രന്ഥങ്ങളുളളതുമായൊരു ഗ്രാമീണഗൃഹത്തിൽനിന്ന് കൊളുത്തിയെടുത്ത എന്റെ കൈത്തിരി, സ്വതന്ത്രഭാരതത്തിന്റെ നിർമ്മാണകോല...