ബാലചന്ദ്രൻ വടക്കേടത്ത്
ആരാണ് പുതിയ പൗരൻ?
ഈ ചോദ്യം പ്രസക്തമാകുന്ന കാലത്തിലൂടെയാണ് ഇപ്പോൾ നാം കടന്ന് പോകുന്നത്. രാഷ്‌ട്രീയ-സാമൂഹ്യവ്യവസ്ഥയിൽ ഒരു പൗരന്റെ സ്ഥാനം നിർണ്ണയിക്കപ്പെടേണ്ടതുണ്ട്. എന്നാൽ കേരളീയ സമൂഹത്തിൽ പൊതുവെ ഇന്ത്യൻ സമൂഹത്തിൽ ഒരു പുതിയ സംഘർഷം രൂപപ്പെട്ട് വരികയാണ്. അതിന്റെ ഫലമായി ഓരോ വ്യക്തിയും ശിഥിലീകരണത്തിന് പാത്രിഭൂതമാവുകയും ചെയ്യുകയാണ്. സംഘർഷ നിർഭരമായ ഈ സമൂഹത്തിൽ തന്റെ സ്വത്വമെന്താണെന്ന് അന്വേഷിക്കുന്ന ഓരോ പൗരനും നിസ്സഹായനായി മാറുന്നു. സ്വയം നിർവ്വചിക്കാൻ പറ്റാത്ത അവസ്ഥ തിടംവച്ച് വരുമ്പോൾ മനുഷ്യന് സന്ദേഹിയാവാതിരി...
മനുഷ്യബന്ധങ്ങളെ മാറ്റുന്ന മുദ്രകൾ
മാറാമുദ്ര -ഇ.പി. ശ്രീകുമാർ കറന്റ് ബുക്‌സ കോട്ടയം, വില - 75 രൂപ നോവലിന്റെ ഏഴാമദ്ധ്യായത്തിൽ ‘വ്യാസൻ ചിരിച്ചു’വെന്ന് എഴുതിയത് ഓർമ്മയിലെത്തുന്നു. ദൂരക്കാഴ്‌ചകൾ കാണാൻ ആഗ്രഹിക്കണോ എന്ന വ്യാസന്റെ ചോദ്യത്തിന് ധൃതരാഷ്‌ട്രർ പറഞ്ഞ മറുപടിയാണ് ചിരിക്ക് ഹേതുവായത്. എല്ലാം മനക്കണ്ണുകൊണ്ട് കണ്ട അദ്ദേഹം പറഞ്ഞുഃ “എനിക്ക് ഈ അന്ധത മതി.” സാമൂഹ്യമായ നമ്മുടെ കാഴ്‌ചകൾക്കുമുൻപിൽ ആരും പ്രതിവചിച്ചുപോകാവുന്നതുമാത്രം! അത്രത്തോളം സങ്കീർണ്ണവും കലുഷവുമാണ് നമ്മുടെ യാഥാർത്ഥ്യങ്ങളെന്നതാണ് ‘മാറാമുദ്ര’ നൽകുന്ന സന്ദ...