ബാലചന്ദ്രൻ തൈക്കാട്
പഞ്ചസാര
ഡോക്‌ടറെക്കാണാൻ കാത്തിരിക്കുകയായിരുന്നു അയാളും ഭാര്യയും. അവിടേയ്‌ക്ക് കയറി വന്ന ചെറുപ്പക്കാരി അയാളെക്കണ്ട് അടുത്തേക്ക് വന്നു. തന്റെ സഹപ്രവർത്തകയെ അയാൾ ഭാര്യയ്‌ക്ക് പരിചയപ്പെടുത്തി. “ആർക്കാസാർ അസുഖം, സാറിനോ മിസിസിനോ?” അവൾ ചോദിച്ചു. “സാറിന് ഷുഗറിന്റെ അസുഖമാ. രക്തം നോക്കിയപ്പോൾ വളരെ കൂടുതലാ. ചിലപ്പോൾ അഡ്‌മിറ്റ് ചെയ്യണ്ടിവരും. ഒരു ചിട്ടയും പാലിക്കില്ല. എന്തു ചെയ്യാൻ.” സഹപ്രവർത്തക അല്‌പം അകലെക്കിടന്ന കസേരയിൽ ഉപവിഷ്‌ടയായപ്പോൾ, എട്ടാം ക്ലാസ്സിൽ മൂന്നുപ്രാവശ്യം തോറ്റ തന്റെ മുറപ്പെണ്ണായ ഭാ...