ബാലചന്ദ്രൻ ചുളളിക്കാട്
ഇ-കവിതയുടെ ഇതരകാലം
കവിതയിൽ കാലമിപ്പോൾ രൂപേഷ്‌പോളിന്റെ കൂടെ നടക്കുന്നു. അതുകൊണ്ടാവണം ‘മലയാള കവിതയിലെ ഇപ്പോൾ ഈ പോളിന്റേതാണ്’ എന്നു ഭാവിയുടെ കവിയായ മേതിൽ രാധാകൃഷ്‌ണൻ നിസ്സംശയം പ്രഖ്യാപിച്ചത്. ‘പെൺകുട്ടി ഒരു രാഷ്‌ട്രമാണ്’ എന്ന കവിത പെൺകുട്ടിയുടെ നിർവ്വചനത്തിലേക്ക് രാഷ്‌ട്രസങ്കല്പത്തിന്റെയും നയതന്ത്രവ്യവഹാരത്തിന്റെയും ചരിത്രത്തിന്റെയും പത്രവാർത്തയുടെയും തകരഭാഷ സന്നിവേശിപ്പിക്കുന്നു. “നിന്റെ കരിപിടിച്ച മിഴികളിൽ ഒരു വിളക്കു തട്ടിവീണാൽ എന്റെ തലയിണയ്‌ക്കു തീപിടിച്ചിരുന്നു” എന്ന കാല്‌പനികാവസ്ഥയിൽനിന്ന് A girl,...
നിശ്ശബ്‌ദതയുടെ ആഘാതം
അരവിന്ദന്റെ ചലച്ചിത്രങ്ങളെ അപഗ്രഥിക്കാനാവശ്യമായ സൈദ്ധാന്തിക ജ്ഞാനം ഉളള ഒരാളല്ല ഞാൻ. ഒരു ചലച്ചിത്ര പണ്ഡിതനുമല്ല. അരവിന്ദനെക്കുറിച്ച് സംസാരിക്കാൻ എനിക്കുളള യോഗ്യത അദ്ദേഹവുമായുണ്ടായിരുന്ന ദീർഘനാളത്തെ വ്യക്തിപരമായ പരിചയം, അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച അനുഭവം; അതൊക്കെയാണ് എന്നുതോന്നുന്നു. അരവിന്ദനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ, അദ്ദേഹം വരച്ച ചിത്രങ്ങൾ, അദ്ദേഹം പാടിയിരുന്ന പാട്ടുകൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റം, അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ, അദ്ദേഹവുമായി പങ്കിട്ട നിമിഷങ്ങൾ ഇവ...