ബാലചന്ദ്രൻ വടക്കേടത്ത്
നീലവിതാനം
സ്ത്രീ പുരുഷ ബന്ധത്തെ ഒരു വ്യവഹാരമായി കാണുന്നതില്‍ ഒരപാകതയുമില്ല . സ്ത്രീ അറിയുന്നത് അവള്‍ പുരുഷനു നല്‍കുന്നു . പുരുഷന്‍ മറിച്ചും ചെയ്യുന്നു. ഈ സത്ക്രിയയില്‍ അനവധി സാമൂഹ്യ മൂല്യങ്ങള്‍ ഇടപെടുന്നുണ്ട് എന്ന് മനസിലാക്കാനും പ്രയാസമില്ല . അത് ചിലപ്പോള്‍ സദാചാരപരമാണ് . മറ്റു ചിലപ്പോള്‍ ജീവശാസ്ത്ര സംബന്ധിയാണ്. അതോടെ സാംസ്ക്കാരികമായും സാമൂഹികമായും ഒരു വിനിമയാടിത്തറ സംജാതമാകുന്നുണ്ടാവും. ഈയൊരു വിനിമയ സാഹചര്യത്തില്‍ നിന്നാണ് ലിംഗാധിഷ്ഠിത സം വാദം ഉടലെടുക്കുക എന്ന് തൊന്നിപ്പോകുന്നു. ഉളിമുനയേറ്റ് കണ്ണുകള...
വിചിന്തനം – വികാസത്തിന്റെ ദേശഭാവനകൾ
കെ.എസ്.കെ.യെ ഒരു ദേശത്തിന്റെ കവിയായി കാണുന്നതിലാണ് പലർക്കും താല്‌പര്യം. ആ താല്‌പര്യം ഭീകരമായൊരു തെറ്റാണെന്ന് പറയാനാവില്ല. മണപ്പുറത്തിന്റെ അനുഭവങ്ങൾ, പ്രകൃതി എല്ലാം കെ.എസ്.കെയുടെ കവിതയിൽ ആശയവൽക്കരിക്കുകയോ ബിംബവൽക്കരിക്കുകയോ ചെയ്യുന്നുണ്ട്. ആ അർത്ഥത്തിൽ ചിലർ കെ.എസ്.കെ. തളിക്കുളത്തെ മണപ്പുറത്തിന്റെ മഹാകവിയെന്ന് വിളിച്ചാദരിച്ചു. അതാകട്ടെ ഈ കവിടെ മണപ്പുറത്തിന് പുറത്തേക്ക്, മലയാള കവിതയുടെ പൊരുധാരയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞ് നിർത്തിയില്ലേയെന്ന് സംശയം. ഇങ്ങനെ കെ.എസ്.കെ. തളിക്കുള...