ബാലചന്ദ്രമേനോന്‍
അഴീക്കോടിന്റെ ഫലിതങ്ങള്‍
ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണു ഞാന്‍ സിനിമയില്‍ നിരവധി കാര്യങ്ങള്‍ ഒരുമിച്ചു നിഷ്ഠയായും വൃത്തിയായും ചെയ്യുന്നതുകൊണ്ടും എന്റെ വായ്മൊഴി കൊണ്ടും ശരീരഭാഷകൊണ്ടും ഞാന്‍ സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും ഏകദേശധാരണയുള്ളയാളാണ് എന്നൊരു ധാരണയുണ്ട് ഇത് പലയിടത്തും കുഴപ്പം വരുത്തി വച്ചിട്ടുണ്ട്. ‘ ഇസബല്ല ‘ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നിര്‍മാതാവായ ഗുഡ്നൈറ്റ് മോഹനെ പരിചയപ്പെടുത്തിയപ്പോള്‍ ‘ എന്താണു ഗുഡ്നൈറ്റ്’ എന്നു ഞാന്‍ ചോദിച്ചതും ആ ചോദ്യം മോഹന്റെ നെറ്റി ചുളിച്ചതും ഞാന്‍ ഓര്‍ക്കുന്നു...