ബക്കർ മേത്തല
രണ്ട് കവിതകള്‍
കേള്‍ക്കാം ചില ശബ്ദങ്ങള്‍ ഭൂമിയുടെ ഹൃദയത്തോട്ചെവി ചേര്‍ത്തുവെക്കുമ്പോള്‍ കേള്‍ക്കാംചിലശബ്ദങ്ങള്‍ സാക്ഷാത്കരിക്കപ്പെടാത്ത പ്രണയവുമായിഭൂമിയില്‍ നിന്നും അപ്രത്യക്ഷരായആത്മാവുകള്‍ഇണചേരുന്നതിന്റെ കിതപ്പുകള്‍ ലാവയായ് പൊട്ടിയൊഴുകാന്‍ കൊതിക്കുന്നഅഗ്നിയുടെ ഉഷ്ണഭരിതമായഉത്കണഠ്കള്‍ രക്തസാക്ഷികളുടെ ആത്മാവുകളില്‍ദൈവം കയ്യൊപ്പു ചാര്‍ത്തുന്നതിന്റെസംഗീതാത്മകമായ അനുരണനങ്ങള്‍ ഭൂമിയുടെ ഹൃദയത്തോട്ചെവി ഒന്നുകൂടി ചേര്‍ത്തുവെച്ചാല്‍പിന്നേയുംകേള്‍ക്കാം ചില ശബ്ദങ്ങള്‍ പൂവിന്റെ മണമായ് പുലരാന്‍ കൊതിക്കുന്നവിത്തുകള്‍ കണ്മിഴ...
ലോറിക്കാരൻ
ലോറിക്കാരാ ലോറിക്കാരാ ഞങ്ങളുടെ അവസാനത്തെ കുന്നും നീകൊണ്ടുപോവുകയാണോ ഞങ്ങൾ ഇനിയെവിടെയാണ് ഒളിച്ചുകളിക്കുക പൂക്കളും ശലഭങ്ങളുമായി ഇനി എങ്ങിനെയാണ് സല്ലപിക്കുക. വലംവയ്‌ക്കാനും വട്ടപ്പാലം ചുറ്റാനും തെക്കൻകാറ്റ് ഇനി എന്താചെയ്യാ... ലോറിക്കാരാ ലോറിക്കാരാ പൊന്നിൽകുളിച്ച കണിക്കൊന്ന പുഴുതുമാറ്റപ്പെട്ടപ്പോൾ തേങ്ങിപ്പോയത് നീ കേട്ടോ ലോറിക്കാരാ... ഏത് വയലേലയ്‌ക്ക് മേൽ ശവക്കച്ചയണിയിക്കാനാണ് ഈ പഞ്ചാരമണ്ണ് കൊണ്ടുപോകുന്നത് നീ കൊണ്ടുപോകുന്ന മണ്ണിൽ ചക്കരമാമ്പഴത്തിന്റെ മധുരം കുനീൽപ്പഴത്തിന്റെ ചവർപ്പ...
കവിതമരം
ഒടുവിൽ എല്ലാവരാലും നിരാകരിക്കപ്പെട്ട എന്റെ കവിത ഞാൻ മണ്ണിൽ കുഴിച്ചിട്ടു പിറ്റെ ദിവസം അവിടെ വളരെ വലിയ ഒരു മരം മുളച്ചുപൊന്തി അതിൽ ചുവന്നപൂക്കളും നക്ഷത്രങ്ങളും ഇടകലർന്ന് പൂത്തുനിന്നു അതിന്റെ ഹരിതപത്രങ്ങളിലെല്ലാം കവിതകളിലെ വരികൾ ആലേഖനം ചെയ്യപ്പെട്ടിരുന്നു. ധാരാളം കിളികൾ മരത്തിൽ വരികയും കവിതകൾപാടുകയും ചെയ്‌തു സൂര്യരശ്‌മികളും ചിത്രശലഭങ്ങളും ചേർന്ന് മരത്തിന്റെ ചില്ലകളെ അലങ്കരിച്ചു മരത്തിനു കീഴെ പ്രണയികൾ ധാരാളമെത്തുകയും ഇണകളുമായി ലീലകളിലേർപ്പെടുകയും ചെയ്‌തു. പോരാളികൾ മരത്തണലിലിരുന്ന് കവിതകൾ കുടിച്ച്...
ലോകാവസാനം
പുല്ലിംഗം ഭൂഗോളത്തിന്റെ അച്ചുതണ്ട് ഗോളത്തിന്റെ ഭ്രമണവേഗങ്ങളിൽ ഉദ്ധ്യതലിംഗം ഡിസ്‌ചാർജ്ജാവാതെ നിലകൊളളുന്നതുകൊണ്ട് ലോകാവസാനം സംഭവിക്കുന്നില്ല ഒരുനാൾ ലിംഗാഗ്രത്തിൽ വിതുമ്പിനില്‌ക്കുന്ന പുംബീജങ്ങൾ പുറത്തുചാടും അന്നീലോകം അവസാനിക്കും പുതിയൊരു ലോകം പിറക്കുകയും ചെയ്യും ലിംഗത്തിന്റെ താങ്ങില്ലാതെ ഭ്രമണം ചെയ്യുന്ന ഒരു ലോകം (ക്ലോണിംഗിന് സ്‌തുതി) Generated from archived content: sept_poem22.html Author: bakkar_methala
കവിസംഗമം അഥവാ ഏഴുകവികൾ ഇന്ത്യൻ കോഫീഹൗസിൽ ഒത്തുകൂടി...
വടക്കേച്ചിറ സ്‌റ്റാന്റ് ഇന്ത്യൻ കോഫീഹൗസിലെ ക്ലോറിൻചുവയുള്ള ചായ. ഒരു മണിക്കൂറിലേറെ പരദൂഷണം. അക്കാദമി അംഗത്വം, കവിയരങ്ങുകൾക്കും ജാഥകൾക്കും പഴയപോലെ ആളെ കിട്ടുന്നില്ലെന്ന പല്ലവികൾ, കിട്ടാതെപോയ അവാർഡിന്റെ ജാള്യങ്ങൾ, വറ്റിക്കൊണ്ടിരിക്കുന്ന പ്രതിഭയെക്കുറിച്ചുള്ള വേവലാതികൾ, നളിനി ജമീലയുടെ ആത്മകഥയിലെ ഊഷ്മളതകൾ, നഗരത്തിൽ ഒരനീതി നടക്കുമ്പോൾ അവിടെ നടക്കാതെ പോകുന്ന വിപ്ലവത്തെക്കുറിച്ചുള്ള പരിദേവനങ്ങൾ. പെട്ടെന്നാണ് കോഫീഹൗസിനു മുമ്പിൽ നിന്നിരുന്ന ചുരിദാറണിഞ്ഞ സ്‌ത്രീയെ ഒരു സംഘം ആളുകൾ വന്ന് വിവസ്‌ത്രയാക്കാൻ...
ബെഞ്ച്
ബെഞ്ച് കാലൊടിഞ്ഞത് ചെരിഞ്ഞത് അപ്പു കുഞ്ഞാമിന രാധടീച്ചർ + മാധവൻ മാഷ് പച്ചില പഴുത്തില എന്നിങ്ങനെ പലഭാഷകൾ വരഞ്ഞിട്ടത്, ബ്ലേഡുകൊണ്ടും കോമ്പസ് കൊണ്ടും. ബെഞ്ചിൻകാലിൽ ചോക്കിന്റെ വെളുപ്പാൽ പൂക്കളും കിളികളും ഭംഗിയില്ലെങ്കിലും കരുത്തുള്ളത് പഴയതെങ്കിലും ഐശ്വര്യമുള്ളത് സർക്കാർ സ്‌കൂൾ പൂട്ടിയപ്പോൾ ലേലത്തിനു വെച്ചത്. മിക്കവാറും ഒരേജാതിക്കാർ പഠിക്കുന്ന ഒരേ ജാതിക്കാർ പഠിപ്പിക്കുന്ന അൺഎയ്‌ഡഡ്‌സ്‌കൂളിലെ കുഷ്യനിട്ട കസേരകൾക്കിടയിൽ നിന്നും ആരോവലിച്ചെറിഞ്ഞത്. മതേതരത്വത്തിന്റെ ഈ ഒടിഞ്ഞബെഞ്ച്. ...