ബക്കർ എടക്കഴിയൂർ
കളം തുണ
‘ചുമരാണ് ചിത്രരചനയ്ക്ക് ആദ്യമുണ്ടാവേണ്ടത്’ എന്ന ഉദ്ബോധനമാണല്ലോ ‘ചുമരുണ്ടെങ്കിലേ ചിത്രമെഴുതാവൂ’ എന്ന മൊഴിക്കാധാരം. സാക്ഷാൽ ലക്ഷ്മണരേഖയാണെന്നു തോന്നുന്നു ആദ്യത്തെ ‘കളം’. ചുറ്റും വരച്ചിട്ട വൃത്തം ജനകപുത്രിയുടെ സുരക്ഷിതമേഖലയായിരുന്നു. വൃത്തംതന്നെ കളം. കളത്തിൽനിന്നു പുറത്തായാൽ കഷ്ടനഷ്ടം, പരാജയം, മാനഹാനി. മനുഷ്യൻ പിച്ചവയ്ക്കാറായത് ‘കളിക്കള’ത്തിലായിരുന്നു. കക്ക് കളിഃ ചിലേടത്തു ‘വട്ടുകളി’ എന്നുപേർ. ഉടഞ്ഞ മൺപാത്രക്കഷണം തറയിലുരച്ചു വൃത്താകൃതിയാക്കിയതാണ് ‘കക്ക്’ അഥവാ ‘വട്ട്’. കക്ക് കളിക്കാൻ...