Home Authors Posts by ബൈജു വർഗീസ്‌

ബൈജു വർഗീസ്‌

3 POSTS 0 COMMENTS
ആലിയംകളം, കഞ്ഞിപ്പാടം. പി.ഒ, ആലപ്പുഴ-688005. Address: Phone: 9447467336

മഷിച്ചെടി

മരണം മണക്കുന്ന ഇടനാഴിയിലൂടെ സഞ്ചരിച്ച്‌ ഒടുവിൽ പരിചിതമായ മോർച്ചറിയിലെത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിദ്രയിൽ ലയിച്ച ശവങ്ങൾ. പോസ്‌റ്റുമോർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച വലതുകൈയിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരുതണ്ടും. മയിൽപ്പീലിപോലെ അവൾ കൈയിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്‌. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്‌ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്‌....

കളഞ്ഞുപോയ കഥ

      ദേശാടനകിളികൾ ചേക്കേറുന്ന കൃഷ്‌ണൻ തുരുത്തിലേക്കാണ്‌ ആ യാത്രാ ബോട്ട്‌ പോയത്‌. വേമ്പനാട്ടു കായലിലെ ഒറ്റപ്പെട്ട ദ്വീപുകളിൽ ഒന്നാണ്‌ ആൾ താമസം കുറവായ കൃഷ്‌ണൻ തുരുത്ത്‌. അമ്പതുകൊല്ലങ്ങൾക്ക്‌ മുമ്പ്‌ പ്രശസ്‌ത പക്ഷിനിരീക്ഷകനായ ഡോ. സലിം അലി കണ്ണാടിപോലെ തെളിഞ്ഞ ജലത്താൽ നിറഞ്ഞ കായൽ എന്നു പറഞ്ഞ വേമ്പനാട്ട്‌ കായൽ. ഇന്ന്‌ മലിനീകരണത്താൽ മരണത്തിന്‌ വഴിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി അമ്പത്‌ കൊല്ലം കഴിയുമ്പോൾ കായൽ നികന്നു പോകുമെന്ന്‌ സലിം അലി തന്നെ പിന്നീട്‌ പറയുകയുണ്ടായി. രാവിലെ...

പെണ്ണിര

നാലുപാടും ചിതറി പടരുന്ന ഒരു മഹാനഗരത്തിന്റെ ആത്മകഥയിലെ കുത്തഴിഞ്ഞ ഒരദ്ധ്യായമായി എറണാകുളം റെയിൽവേസ്‌റ്റേഷൻ നിന്നു. ഈ വർഷത്തിന്റെ അവസാനത്തിനായി ഒരു ദിവസം ബാക്കി നിൽക്കെ സ്‌റ്റേഷനിൽ വടക്കോട്ടുള്ള ഒരു തീവണ്ടിയും കാത്തുനിൽക്കുകയായിരുന്നു സുബൈദ ഹസ്സൻ എന്ന സർക്കാരാഫീസിലെ എൽ.ഡി.ക്ലാർക്ക്‌. രാവിലെ വീട്ടിൽ നിന്നും പോരുമ്പോൾ സമയം വൈകിയിരുന്നു. എങ്ങനെയായാലും ഓഫീസിൽ ചെല്ലുമ്പോൾ പത്തര കഴിയും. ഓഫീസറുടെ ദേഷ്യമുള്ള ചുവന്നു തുടുത്ത മുഖം കാണുന്ന കാര്യമോർത്തപ്പോൾ തന്നെ അവൾക്ക്‌ വല്ലാത്ത പേടി തോന്നി. ചോറും കറിയു...

തീർച്ചയായും വായിക്കുക