ബൈജു രാജ്
കൂ കൂ കൂ കൂ തീവണ്ടി…..
ദേണ്ടെ....ദേ, ഇപ്പംഃ തണുപ്പ്.....തണുപ്പ്...തണുപ്പ്....തണുപ്പ് ഊ... എന്നാ മുടിഞ്ഞ തണുപ്പാണോ.... പാളങ്ങൾക്ക് ഭയങ്കര തണുപ്പാണേ..... ഛക്ക്....ഛക്ക്.....ഛക്ക്...ഛക്ക്... ഓ.... എന്നാ മുടിഞ്ഞ താളമാണോ... തീവണ്ടിക്ക് ഭയങ്കര താളമാണേ.... അയ്യടാ...എന്നാ മുടിഞ്ഞ സുഖമാണോ... അമ്മച്ചീടെ പസ് പസ് മടിയിൽ തലവെച്ച് കിടക്കുന്ന പോലത്തെ സുഖം അല്ലേലും ഈ വൃശ്ചികമാസത്തിൽ ഭയങ്കര സുഖമാ.... മുടിഞ്ഞ തണുപ്പും.... മുടിഞ്ഞ താളവും. പണ്ടാരാണ്ട് പറഞ്ഞപോലെ, താളമില്ലെങ്കിൽ പിന്നെന്തോന്ന് ജീവിതം തണുപ്പില്...