ബാദുഷ
കോൺഗ്രസുകാർ ഇവരെ കല്ലെറിയുമോ
ഭരണത്തിലിരിക്കുന്ന രണ്ടു സംസ്ഥാനങ്ങളും മുംബൈയുൾപ്പെടെയുള്ള മഹാരാഷ്‌ട്രയിലെ പ്രധാന കോർപ്പറേഷനുകളും ഒടുവിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനും നഷ്ടമായിട്ടും ഹിന്ദിബൽട്ടിൽ ഗിമ്മിക്കുകൾ കാണിച്ച് പിടിച്ചു നിൽക്കാമെന്നാണ് കോൺഗ്രസ് ഇപ്പോഴും കരുതുന്നത്. പത്താം നമ്പർ ജനപഥിലെ ഉപദേശക പ്രമാണിമാരുടെ ഇടയിൽപ്പെട്ട് ഹൈലറ്റും കമാന്റിങ്ങ് പവറും ഇല്ലാത്ത ഹൈക്കമാന്റ് വീർപ്പുമുട്ടുകയാണ്. രാഹുൽ ഗാന്ധിയെന്ന ഇളമുറക്കാരൻ ഇപ്പോൾ എല്ലാം ഇളക്കിമറിക്കുമെന്ന് പ്രചരിപ്പിച്ച് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണ് ഈ സുഖിയൻ...