Home Authors Posts by ബാബുരാജ്‌ റ്റി വി

ബാബുരാജ്‌ റ്റി വി

3 POSTS 0 COMMENTS

വൈൽഡ്‌ കൊളക്കേഷ്യ

    ഉച്ചവെയിലിൽ കത്തുന്ന വിശപ്പുമായി കുടിലിലെത്തി അലൂമിനിയ പിഞ്ഞാണത്തിനു മുന്നിൽ ഇരുന്നു. റേഷനരിയുടെ ദുർഗന്ധം നാസാരന്ധ്രങ്ങളെ സുഗന്ധ പൂരിതമാക്കി. ചൂടുള്ള ചോറിനു മുകളിൽ വൈൽഡ്‌ കൊളക്കേഷ്യ സ്റ്റെമ്മിൻ്റെ  കറിയഭിഷേകത്തിൽ തൊടുത്തുവിട്ട രൂക്ഷ നോട്ടത്തെ, പച്ചപ്പിൽ കത്തുന്ന മറുനോട്ടം കൊണ്ട്‌ അമ്മ മുനയൊടിച്ചു. പിന്നെ ഒന്നും മിണ്ടാതെ റേഷനരിച്ചോറും കൊളക്കേഷ്യ സ്റ്റെമ്മും കൂട്ടിക്കുഴച്ച പച്ചയിൽ നരച്ച മൃഷ്ടാന്നം മൂക്കുമുട്ടെക്കഴിച്ചു.              ഊണു കഴിഞ്ഞെഴുന്നേറ്റ്‌ ചാണകം മെഴുകിയ ...

ആടു തിന്ന ഭാഷ്യം

പരബ്രഹ്മത്തിൽ പരമശിവന്റെ പ്രാപഞ്ചികനൃത്തം.  നടനവിസ്മയം കൺപാർക്കാനെത്തിയ ദേവഗണങ്ങൾ. വിശേഷവിധിയായി സന്നിധിയിൽ പാണിനിയും ആദിശേഷനുമുണ്ട്‌. നൃത്തം ഉദാത്തം വിശ്വമോഹനം. ശിവതാണ്ഡവ താളലയത്തിൽ ഭഗവത്‌ തുടിയിലുണർന്ന പതിന്നാലു ധ്വനികൾ ഓർമ്മയിൽ ചികഞ്ഞെടുത്ത്‌ ആദ്യമായി പാണിനി വ്യാകരണ സൂത്രങ്ങൾ സൃഷ്ടിച്ചു. ആദിദേവന്റെ തുടിവാദ്യത്തിലുതിർന്ന സൂത്രങ്ങളായതു കൊണ്ട്‌ അത്‌ മഹേശ്വരസൂത്രങ്ങൾ എന്നാണറിയപ്പെട്ടിരുന്നത്‌. എട്ട്‌ അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥം അഷ്ടാധ്യായി എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌.  എന്നിരുന്നാലും ഒ...

കിളിപ്പാട്ട്‌: ആത്മപ്രഹർഷം , കാവ്യാത്മകം

                                                                          വർഷങ്ങൾക്കു മുൻപ്‌, ഒരു കർക്കിടകമാസ രാവിൽ, മഴ  പെയ്തിറങ്ങുന്ന ഓടിട്ട വീടിന്റെ ഉമ്മറത്തിരുന്ന്,  നിലവിളക്കിന്റെ വെളിച്ചത്തിൽ അചഛൻ ഈണത്തിൽ  വായിക്കുന്നത്‌, വാതിലിന്റെ മാറവിൽ നിന്ന് കുട്ടിയായിരുന്ന ഞാൻ, കൗതുകപൂർവ്വം നോക്കി രസിക്കുന്നതാണ്‌,  രാമായണത്തെക്കുറിച്ചുള്ള എന്റെ  ആദ്യത്തെ ഓർമ്മയായി മനസ്സിലെത്തുന്നത്‌.   അചഛൻ അന്നു വായന നിർത്തി അവിടെ നിന്നെഴുന്നേറ്റു പോയതിനു ശേഷം ഞാൻ ചെന്ന് ആ പുസ്തകത്തിലേയ്ക്ക്‌ ഉറ്റുനോക്കുമ്പോൾ...

തീർച്ചയായും വായിക്കുക