ബാബുരാജ് ടി.വി.
സിനിമാദൈവങ്ങള്‍
കയ്യിലിരിക്കുന്ന കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നതു തുല്യമാണ് കയ്യിലിരിക്കുന്ന കാശു മുടക്കി സിനിമ കണ്ടതിനു ശേഷം നായകന്മാരെ അഥവാ നടീനടന്മാരെ ദൈവങ്ങളെ പോലെ വാഴ്ത്തുന്നതും വളര്‍ത്തുന്നതും. സിനിമാസ്വാദനത്തിനുപരിയായി, അത്തരം ആരാധനകള്‍ , മനുഷ്യന്റെ സാംസ്ക്കാരിക അധഃപതനത്തിലേയ്ക്കാണു വഴി തെളിക്കുന്നത്. ഇത്തരം പ്രവണതകളെ നാം മുളയിലേ നുള്ളികളയേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന് അത്യന്താപേക്ഷിതാമാണ് . സിനിമ കാണുന്നതും ആസ്വദിക്കുന്നതും വളരെ നല്ലതാണ് . എന്നാല്‍ ഈ കാലഘട്ടത്തില്‍ പ്രേക്ഷകന് സിനിമാ നടീ...
അഴിമതി
രാജ്യത്തിന്റെ സമ്പത്തു മുഴുവനും നേതാവിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടിലും മറ്റു സ്ഥാവരജംഗമ വസ്തുക്കളിലുമായി കുമിഞ്ഞുകൂടിയപ്പോള്‍ ദരിദ്രമായ രാജ്യത്തെ, സഹികെട്ട ജനങ്ങള്‍, എല്ലാ എതിര്‍പ്പുകളേയും , വിലക്കുകളേയും, ശക്തികളേയും മറികടന്ന് പല തവണ മന്ത്രിപദം അലങ്കരിച്ച നേതാവിനെ പിടിച്ച് ഒരുമരത്തില്‍ കെട്ടിയിട്ടു. "ഇയാള്‍ക്കുള്ള ശിക്ഷ എന്താണ്?", അവിടെ കൂടിനിന്ന പലരിലും ന്യായമായ സംശയം ഉടലെടുത്തപ്പോള്‍ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടു. " ഇയാളെ നമുക്കു മന്ത്രവാദിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാം. അയാള്‍ക്കേ ഇതിനൊര...
മഹാഗായകർ
റേഡിയോവും ടീവിയും ട്യൂൺ ചെയ്യുമ്പോൾ മിക്കവാറും അപശബ്ദങ്ങളുടെ സംഗീതം കാത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മൾ പിന്നിട്ടു പോന്ന മഹാഗായകർ സംഗീതത്തിനു നല്കിയ മഹത്തായ സംഭാവനകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടത്തിനുളള സമയം അതിക്രമിച്ചിരിക്കുന്നു. ശബ്ദമലിനീകരണത്തിന്റെ കച്ചവട കമ്പോളത്തിൽ ശുദ്ധസംഗീതം വഴിമുട്ടി നിൽക്കുമ്പോൾ പുതിയ പുതിയ മഹാഗായകർ ജന്മം കൊളേളണ്ടതിന്റെ ആവശ്യകത നമ്മൾ തിരിച്ചറിയുന്നു. എന്നാൽ ഈ വെളിപാടിൽ നിന്നും ഉടലെടുക്കുന്ന ഹതാശയുടെ ആക്കം കുറയ്ക്കാൻ മൺമറഞ്ഞു പോയ ചില മഹാഗായകരുടെ സ്മരണകൾ ഈ വേളയിൽ...
രണ്ടു കഥകൾ
1. അപ്പുക്കുട്ടൻ അപ്പുക്കുട്ടനെ കണ്ടിട്ടു മനസ്സിലായില്ല. ആളാകെ മെലിഞ്ഞിരുന്നു. മുൻനിരയിലെ ഒന്നുരണ്ടു പല്ലും പോയിരുന്നു. “എന്തുപറ്റി?” ഞാൻ ചോദിച്ചു. “വലിയ കലാകാരനും ബുദ്ധിജീവിയുമാണെന്നു നടിച്ച് മൂന്നു മാസത്തോളം എന്തുചോദിച്ചാലും മിണ്ടാതെ വീടിന്റെ ഉമ്മറത്തു തലയാട്ടിക്കൊണ്ടിരുന്നാൽ ആരായാലും കൊണ്ടുപോയി ഷോക്കടിപ്പിച്ചു പോകും.”, പതിവുപോലെ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് അപ്പുക്കുട്ടൻ പറഞ്ഞു. “അപ്പൊ ഷോക്കിന്റെ ഷോക്കാ...” “ഏയ് അതൊന്നും കാര്യമായിട്ടെടുക്കേണ്ടതില്ല. പാമ്പിനെക്കൊണ്ടു കൊത്തിച്ചു തിന്ന ആപ്പ...