ബാബുരാജ്
ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ തൊഴിലാളി
സമയം അതിക്രമിച്ചിരിക്കുന്നു. തിടുക്കത്തിൽ അയാൾ പുസ്‌തകങ്ങളെല്ലാം ബാഗിൽ തിരുകി കയറ്റി. ഭാരിച്ച ബാഗ് പുറത്തു വെച്ച് അതിന്റെ വള്ളികൾ ഇരുകൈകളിലും കോർത്ത് അയാൾ ധൃതിയിൽ ബസ്‌റ്റോപ്പിലേയ്‌ക്ക് നടന്നു. ഒരു ഗർഭിണിയുടെ വയറുപോലെ ബാഗ് അയാളുടെ പുറത്ത് തൂങ്ങി നിന്നു. ബാഗ് അയാളിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണർത്തി. ബസ്‌റ്റോപ്പിലെത്തിയപ്പോൾ അയാളെപ്പോലെ ചുമടെടുത്തുനിൽക്കുന്ന സഹപ്രവർത്തകർ അയാളെ അഭിവാദ്യം ചെയ്‌തു. തന്നേപ്പോലെ ചുമെടെടുക്കാൻ വിധിക്കപ്പെട്ടവരെ കണ്ടപ്പോൾ അയാളിൽ നിസ്സഹായത നീറി. എന്തിനാണിതിങ്...