ബാബു മുണ്ടേക്കാട്
നന്തുണ്ണി, അടയ്‌ക്കാപുത്തൂർ കണ്ണാടി
നാട്യശാസ്‌ത്രത്തിൽ വാദ്യങ്ങളെ തതം, അവനദ്ധം, ഘനം, സുഷിരം എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. തതം എന്ന വിഭാഗം സ്വരങ്ങളെ വിസ്‌മരിപ്പിക്കുന്ന തന്ത്രി വാദ്യങ്ങളാണ്. പുരാതനസംഗീതോപകരണമായ നന്തുണ്ണി ഈ വിഭാഗത്തിൽ പെടുന്നു. കേരളത്തിലെ വിത്യസ്‌ത സമുദായക്കാർ അവരുടെ അനുഷ്‌ഠാനകർമ്മങ്ങളിൽ നന്തുണി ഉപയോഗിക്കുന്നുണ്ട്. കുറുപ്പൻമാരുടെ പാട്ടിന് നന്തുണിപ്പാട്ടെന്ന പേരുപോലുമുണ്ട്. ഗണിയ സമുദായത്തിൽ പെട്ടവർ അവരുടെ സർപ്പപ്പാട്ടുകളിൽ നന്തുണി ഉപയോഗിക്കുന്നു. മധ്യകേരളത്തിലെ മണ്ണാൻമാർ ഭഗവതിതോറ്റത്തിന് നന്തുണിയാ...