ബാബു മണപള്ളി
പ്രഭാത നിന്ദ
ഇരുളിന്‍ കബന്ധങ്ങള്‍ കടലില്‍ പതിക്കയായ് പകലിന്റെ പ്രഥമ സ്പന്ദനം കേള്‍ക്കയായ്സുഭഗയായ്, ഗന്ധയായ് പ്രത്യൂഷ മാനിനിവരികയായ് നമ്ര ശിരസ്കയായ് ശാലിനി ആര്‍ത്തലച്ചീടുവതെന്തെന്‍ കര്‍ണ്ണങ്ങളില്‍വേര്‍പെടും നിശ തന്‍ ആതുര ധ്വനികളോപകൃതി തന്‍ ഓരോ അണുവിലും നിറയും പുതു,ജീവന്റെ ഹൃദയ തുടിപ്പിന്‍ താളങ്ങളോഅറിഞ്ഞതുണ്ട് ഞാന്‍ ക്ഷണിത പ്രഭാതമേ നിന്നെ , ചഞ്ചല ചിത്തയായ്, ബഹു ഭാവ രൂപിയായ് ഒരുവേള, വേര്‍പാടിന്‍ കരള്‍ വെന്ത വേദനകൊത്തിപ്പറിക്കുകയാണ് നിന്‍ ജീവനെവ്രണിത ഹൃദയനായ് വിലയ ചിത്തനായ്നിന്നെ പിരിഞ്ഞ കരിവര്‍ണ്ണ രൂപനെഓര്‍ത്ത...