ബാബു കിളിയന്തറ
മേലോട്ടൊഴുകുന്ന വെളളം
തലകുത്തി നടന്നുപോകുന്ന വിചിത്രജീവിയെ കണ്ട് ദേശാടനക്കിളി അമ്പരന്നു പൊരിഞ്ഞുവലഞ്ഞു പറന്നുവരുന്ന കിളി ചിറകുവിരിച്ചു വായുവിൽ നിശ്ചലമായി താഴ്‌ന്നിരുന്നു കൊക്കുരുമ്മാൻ ഒരു ചില്ലപോലുമില്ലാത്ത നാട് താനെങ്ങനെയിവിടെയെത്തി? ദേശാടനക്കിളി ചകിതയായി അന്തമില്ലാത്ത ദേശാടനം വസന്തത്തെ തേടിയാണല്ലോ? വിചിത്രജീവി തലകുത്തി നടക്കുകയാണ്. ദേശാടനക്കിളി വിചിത്രജീവിയുടെ ഒരു കാലിൽ പറന്നിരുന്നു മറുകാലിൽ കൊക്കുരുമ്മി ചുട്ടുപഴുത്ത ചങ്ക് കിളി വിചിത്രജീവിയുടെ കാലിൽ ആഞ്ഞുകൊത്തി ഒരുതുളളി നീരിനുവേണ്ടി വീണ്ടും വീണ്ടും... എക്‌സ...