ബാബു ജോർജ്, ഭോപാൽ
പ്രവാസി അനുഭവം
-മണ്ടൻ സായിപ്പ്- രണ്ടായിരത്തി മൂന്നിൽ ഡൽഹിയിൽ നിന്നും ഉദയ്‌പ്പൂരിലേക്കുള്ള ഒരു ഔദ്യോഗിക യാത്രയിലായിരുന്നു ഇഗ്ലണ്ടുകാരനായ അലക്‌സാണ്ടറെ പരിചയപ്പെട്ടത്. അയാളുടെ കഴുത്തിൽ വലിയ ഒരു രുദ്രാക്ഷമാലയും പിന്നെ മഞ്ഞപ്പൂക്കളുടെ കനത്ത ഒരു മാലയും ഉണ്ടായിരുന്നു. ഞങ്ങൾ പരസ്‌പരം പരിചയപ്പെട്ടു. പേരിലൂടെ ക്രിസ്‌ത്യാനി ആണെന്ന് മനസിലാക്കിയ ഞാൻ അയാളോട് കഴുത്തിൽത്തൂക്കിയ രുദ്രാക്ഷത്തിന്റെ പൊരുൾ ചോദിച്ചു. കുറെ മാസങ്ങൾക്ക് മുൻപ് വരെ അയാൾ ക്രിസ്‌ത്യാനിയായിരുന്നെന്നും ഇപ്പോൾ ഹിന്ദുമതം സ്വീകരിച്ചെന്നും...... ഹരിദ...
പ്രവാസിയുടെ മകൻ
ഇരുട്ടിലൂടെ അയാൾ കുതിച്ചുപായുകയായിരുന്നു. ദിക്കുകളറിയാതെയുള്ള ആ യാത്രയിൽ അയാൾ തനിച്ചായിരുന്നു. തനിച്ചെന്നുവച്ചാൽ..... അയാൾ അങ്ങനെ ആയിരുന്നു. ഇരുട്ടിൽ കഴിഞ്ഞകാലങ്ങളിലെ ഓർമ്മകളുടെ കയങ്ങളിലേക്ക് മുങ്ങിത്താണ് എന്തെങ്കിലുമൊക്കെ എത്തിപ്പിടിക്കുവനുള്ള തത്രപ്പാടിലായിരുന്നു. ഒരു പക്ഷെ, ഒറ്റപ്പെട്ടുപ്പോയതിന്റെ വിരസതയിൽനിന്നും കരകയറുവാനുള്ള ഒരു ശ്രമം..... പെട്ടെന്ന് ഓർമ്മകളുടെ പുകമറനീക്കി ഒരപ്പനും മകനും അയാൾക്കു മുന്നിലേക്ക് വന്നു. നല്ല പരിചയമുള്ള മുഖം. പാടത്തിലും പറമ്പിലും കഠിനധ്വാനം ചെയ്‌ത് ക...
പെണ്ണ് “പൊന്ന്”
ഓപ്പറേഷൻ തീയറ്ററിലേക്ക് നീളുന്ന ഇടനാഴിയിൽ ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. റേഷൻ കടയിലെ ഗോഡൗണിൽ വണ്ടിയിൽ നിന്നും അരിച്ചാക്കിറക്കുമ്പോഴാണ് ഭാര്യയ്‌ക്കു വേദന തുടങ്ങിയെന്ന വാർത്തയുമായി ഒരു ചെക്കൻ വന്നത്. ‘നിങ്ങൾ പൊയ്‌ക്കോളിൻ, ബാക്കിയുള്ളത് ഞാൻ നോക്കിക്കൊള്ളാം’ സുഹൃത്ത് പറഞ്ഞു. അയാൾ ഒരോട്ടോയും പിടിച്ച് വീട്ടിലേക്കു കുതിച്ചു. ‘ഒരു പതിച്ചിയെ വിളിച്ചാൽ പോരെ!’ അമ്മ ആശുപത്രിയിലെ ചിലവുകൾ മുന്നിൽ കണ്ടുകൊണ്ട് ചോദിച്ചു. ഈ പ്രസവം ആശുപത്രിയിൽതന്നെ വേണമെന്ന് അയാൾക്കു നിർബന്ധമായിരുന്നു. ഓട്ടോയിൽ ഭാര്യ...